ബിഎൽഒമാർക്ക് കണ്ടെത്താൻ കഴിയാതിരുന്ന 5 ലക്ഷത്തിലധികം പേർ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യപ്പെട്ടേക്കും

ബിഎൽഒമാർക്ക് കണ്ടെത്താൻ കഴിയാതിരുന്ന 5 ലക്ഷത്തിലധികം പേർ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യപ്പെട്ടേക്കും.എന്യൂമറേഷൻ ഫോം വിതരണം ചെയ്യാനായി കണ്ടെത്താനാകാത്ത വോട്ടർമാരുടെ എണ്ണം 5,01,876 ആയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ (സിഇഒ) ഇറക്കിയ വാർത്തക്കുറിപ്പിൽ വ്യക്‌തമാക്കി.സമഗ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ഡിസംബർ 9ന് കരട് പട്ടിക പുറത്തിറങ്ങുമ്പോൾ ഈ 5 ലക്ഷത്തിലേറെപ്പേർ നിലവിലെ നിയമസഭാ വോട്ടർ പട്ടികയിൽനിന്നു പുറത്തായേക്കും. നിലവിലെ പട്ടികയിൽ 2.78 കോടി വോട്ടർമാരാണുള്ളത്.ഫോം പൂരിപ്പിച്ചു നൽകാത്തവർ പട്ടികയിൽ ഉണ്ടാവില്ലെന്നു നേരത്തേ തന്നെ സിഇഒ വിശദീകരിച്ചിരുന്നു. അതേസമയം, സംസ്‌ഥാനത്ത് ഇതുവരെ ഡിജിറ്റൈസ് ചെയ്‌ത എന്യൂമറേഷൻ ഫോമുകളുടെ എണ്ണം 1,61,40,137 ആയി.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....