തൃശൂര്‍ അന്തരിച്ച ഗായകന്‍ പി. ജയചന്ദ്രന്റെ മൃതദേഹം രാവിലെ തൃശ്ശൂര്‍ പൂങ്കുന്നത്തുള്ള തറവാട്ട് വീട്ടിലെത്തിച്ചു. പത്തര മണി വരെ പൂങ്കുന്നത്തെ വീട്ടിലായിരിക്കും പൊതുദര്‍ശനം. തുടര്‍ന്ന് സംഗീത നാടക അക്കാദമിയുടെ തിയേറ്ററിലും പൊതുദര്‍ശനം തുടരും. ഉച്ചയ്ക്ക് 12:30 യോടെ വീണ്ടും പൂങ്കുന്നത്തെ തറവാട് വീട്ടിലേക്ക് കൊണ്ടുപോകും. കലാസാംസ്‌കാരിക രാഷ്ട്രീയ മേഖലയിലുള്ളവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കും. നാളെ രാവിലെ എട്ട് മണിക്ക് പറവൂര്‍ ചേന്ദമംഗലത്തുള്ള പാലിയം തറവാട്ടുവീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. വൈകിട്ട് മൂന്നരയ്ക്ക് ആണ് സംസ്‌കാരം.