ബിജെപിയില്‍ ചേരാനുള്ള തീരുമാനം തെറ്റിയില്ലെന്ന് പദ്മജ വേണുഗോപാല്‍

തൃശ്ശൂരിലെ വീട്ടില്‍ നിന്നും പൊട്ടിക്കരഞ്ഞാണ് ഇറങ്ങിപ്പോയത്.

കെ.മുരളീധരന് മുന്നറിയിപ്പ് നല്‍കിയിരുന്നു.തൃശ്ശൂരില്‍ രാഷ്ട്രീയം പഠിച്ചാല്‍ എവിടെയും പ്രവർത്തിക്കാം എന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്.

തൃശ്ശൂരിലെ ജനങ്ങള്‍ ബുദ്ധി ഇല്ലാത്തവർ അല്ല.തൃശൂരിലെ കോണ്‍ഗ്രസിലെ എല്ലാവരും മോശം ആളുകള്‍ അല്ല.

നല്ല ആളുകളുടെ കൈയ്യില്‍ അധികാരം ഇല്ല.കോണ്‍ഗ്രസില്‍ അധികാരം കൊക്കാസിന്‍റെ കൈയ്യിലാമെന്നും അവര്‍ പറഞ്ഞു


കെ.മുരളീധരനുമായി സംസാരിച്ചിട്ടില്ല.നല്ല ബുദ്ധിയും വിവരവും ഉള്ള ആളാണ് മുരളിധരന്‍.

രാഷ്ട്രീയമായി രണ്ട് ചേരിയില്‍ ആണെങ്കിലും സ്നേഹത്തിന് ഒരു കുറവും ഇല്ല.

മാന്യമായ തോല്‍വി അല്ല മുരളീധരന്‍റേത്.അതില്‍ വേദന ഉണ്ട്.തൃശ്ശൂരില്‍ ആരാണ് അദ്ദേഹത്തെ കുഴിയില്‍ ചാടിച്ചത് എന്ന് അദ്ദേഹം പറയണം.

അത് ആരാണെന്നു ഡിസിസി ഓഫിസിന്‍റെ മതില്‍ എഴുതി വെച്ചിട്ടുണ്ട്. .തന്നെ പരാജയപ്പെടുത്തിയവർ തന്നെ ആണ് സഹോദരൻ മുരളിയേയും തോല്പിച്ചതെന്നും പദ്മജ വേണുഗോപാല്‍ പറഞ്ഞു


ബിജെപിയെക്കുറിച്ച്‌ കേട്ടതല്ല വന്നപ്പോള്‍ അറിഞ്ഞത്.തെറ്റിദ്ധാരണ ആയിരുന്നു കൂടുതല്‍.

കോണ്‍ഗ്രസ്‌ പറഞ്ഞു ഭയപ്പെടുത്തിയതാണ്.വർഗീയത പറയുന്നത് കോണ്‍ഗ്രസ്‌ ആണ്.കേരളത്തില്‍ ഇനിയും താമര വിരിയുമെന്നും പദ്മജ വേണുഗോപാല്‍ പറഞ്ഞു

Leave a Reply

spot_img

Related articles

പി വി അന്‍വര്‍ കോണ്‍ഗ്രസുമായും യു ഡി എഫുമായും സഹകരിക്കും; മുന്നണി പ്രവേശനം ചര്‍ച്ച ചെയ്ത് തീരുമാനിക്കും, പ്രതിപക്ഷ നേതാവ്

പി വി അന്‍വര്‍ കോണ്‍ഗ്രസുമായും യു ഡി എഫുമായും സഹകരിക്കും; മുന്നണി പ്രവേശനം യു ഡി എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കും; പ്രതിപക്ഷ നേതാവ്...

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നിരിക്കെ അതിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ചയാകും. സ്ഥാനാര്‍ഥിയെ സംബന്ധിച്ചും പ്രാഥമിക...

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു.ഇടത് അംഗത്തിന്റെ പിന്തുണയോടെയാണ് കോൺഗ്രസിന് സ്വന്തം ചെയർമാനെ വിജയിപ്പിക്കാൻ കഴിഞ്ഞത്.ഡിസിസി ജനറൽ സെക്രട്ടറി നൈനാൻ സി...

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി എൻ ഡി എ സഖ്യം വിട്ടു

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആർ എൽ ജെ പി) എൻ ഡി എ...