120 കിലോമീറ്റർ ദൂരപരിധി കൈവരിക്കാൻ സാധിക്കുന്ന ‘ഫത്താ’ പരമ്പരയിലെ ഉപരിതല മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി പാകിസ്‌താൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.‘എക്സസൈസ് ഇൻഡസ്’ എന്ന പദ്ധതിയുടെ ഭാഗമായുള്ള ഈ പരീക്ഷണം മിസൈലിന്റെ സാങ്കേതിക പാരാമീറ്ററുകൾ സാധൂകരിക്കുന്നതിനും പ്രവർത്തന സന്നദ്ധത ഉറപ്പാക്കുന്നതും ലക്ഷ്യംവെച്ചാണെന്ന് ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐ.എസ്.പി.ആർ) അറിയിച്ചു.