പാലും പഴവും ഒഫീഷ്യൽ ട്രെയിലർ

സുമിക്കു സമ്മതമാണെങ്കിൽ നമുക്കു രണ്ടാൾക്കും കല്യാണം കഴിച്ചാലോ?
എനിക്കു സമ്മതമാ….
പ്രായത്തിൽ ഏറെ വ്യത്യാസമുള്ള ഒരു ആണിൻ്റേയും പെണ്ണിൻ്റെയും ഫോൺ സന്ദേശമാണിത്.
ഈ ഫോൺ വിളിയിൽ ത്തന്നെ കൗതുകമുണ്ട്. മോളേ… സുമീ.. വയസ്സ് പത്തുമുപ്പത്തിമൂന്നായില്ലേ ഒരു കല്യാണമൊക്കെ കഴിക്കണ്ടേ?
വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന പാലും പഴവും എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലറിലെ ചില രംഗങ്ങളാണിത്. ഏറെ കൗതുകവും നർമ്മവും കലർന്ന ഇത്തരം നിരവധി മുഹൂർത്തങ്ങളുമായിട്ടാണ് ട്രെയിലർ പുറത്തു വിട്ടിരിക്കുന്നത്. പ്രായവ്യത്യാസ മുള്ള ഒരു യുവതിയും യുവാവും വിവാഹം കഴിക്കുന്നതിലൂടെ ഉരിത്തിരിയുന്ന സംഭവങ്ങളാണ് അത്യന്തം രസാകരമായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ചിത്രത്തിൻ്റെ പൊതുസ്വഭാവമനുസരിച്ചുള്ള ഈ ട്രയിലർ ഇതിനകം പ്രേഷകരുടെ ഇടയിൽ ഏറെ കൗതുകം ജനിപ്പിച്ചിരിക്കുന്നു വെന്ന് സോഷ്യൽ മീഡിയായിലെ കണക്കുകൾ വ്യക്തമാക്കുന്നു. മീരാജാസ്മിനും, യുവാക്കളുടെ ഇടയിൽ ഏറെ സ്വാധീനമുള്ള അശ്വിൻ ജോസമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടു ക്രിയേറ്റീവ് മൈൻഡ്സിൻ്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർസേഠുമാണ് ഈ ചിത്രം. നിർമ്മിച്ചിരിക്കുന്നത്. കോമഡി ഫാമിലി എൻ്റർടൈനറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ശാന്തി കൃഷ്ണ, അശോകൻ, മണിയൻപിള്ള രാജു, മിഥുൻ രമേശ്, നിഷാസാരംഗ്, സുമേഷ് ചന്ദ്രൻ, ആദിൽ ഇബ്രാഹിം, രചന നാരായണൻകുട്ടി, സന്ധ്യാ രാജേന്ദ്രൻ, ബാബു സെബാസ്റ്റ്യൻ, ഷിനു ശ്യാമളൻ, തുഷാരാ, ഷമീർഖാൻ, ഫ്രാങ്കോ ഫ്രാൻസിസ്, വിനീത് രാമചന്ദ്രൻ, രഞ്ജിത്ത് മണമ്പ്രക്കാട്ട്, അതുൽ രാംകുമാർ, പ്രണവ് യേശുദാസ് . ആർ.ജെ. സുരേഷ്എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷത്തിലെത്തുന്നു.

ആഷിഷ് രജനി ഉണ്ണികൃഷ്ണനാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ഛായാഗ്രഹണം രാഹുൽ ദീപ്. എഡിറ്റർ പ്രവീൺ പ്രഭാകർ. സംഗീതം ഗോപി സുന്ദർ, സച്ചിൻ ബാലു, ജോയൽ ജോൺസ് , ജസ്റ്റിൻ – ഉദയ്. ഗാനങ്ങൾ – സുഹൈൽ കോയ,നിതീഷ് നടേരി, വിവേക് മുഴക്കുന്ന് , ടിറ്റോ പി തങ്കച്ചൻ. പശ്ചാത്തല സംഗീതം ഗോപി സുന്ദർ, കലാസംവിധാനം – സാബു മോഹൻ. മേക്കപ്പ് ജിത്ത് പയ്യന്നൂർ. കോസ്റ്റ്യൂം ഡിസൈൻ -ആദിത്യ നാണു. ചീഫ് അസോസിയേറ്റ് ഡയറക്ടർ ആഷിഷ് രജനി ഉണ്ണികൃഷ്ണൻ. അസോസിയേറ്റ് ഡയറക്ടേഴ്‌സ് -ബിബിൻ ബാലചന്ദ്രൻ , അമൽരാജ് ആർ. പ്രൊഡക്ഷൻ കൺട്രോളർ -നന്ദു പൊതുവാൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ശീതൾ സിംഗ്.ലൈൻ പ്രൊഡ്യൂസർ -സുഭാഷ് ചന്ദ്രൻ, പ്രൊജക്റ്റ്‌ ഡിസൈനർ -ബാബു മുരുഗൻ, ഡിസൈൻസ് -യെല്ലോ ടൂത്ത്സ് . കൊച്ചിയിലും, മൂന്നാറിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം ഓഗസ്റ്റ് ഇരുപത്തിമൂന്നിന് കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.
ഫാർസ് ഫിലിംസാണ് ഓവർസീസ് ഡിസ്ട്രിബ്യൂഷൻ നിർവ്വഹിക്കുന്നത്.
വാഴൂർ ജോസ്.
ഫോട്ടോ – അജി മസ്ക്കറ്റ്.

Leave a Reply

spot_img

Related articles

അനൂപ് സത്യൻ ചിത്രത്തിൽ മോഹൻലാൽ ജോയിൻ്റെ് ചെയ്തു

അനൂപ് സത്യൻ ചിത്രത്തിൽ മോഹൻലാൽ ജോയിൻ്റെ ചെയ്തു. ചെറിയ താടി, കഴുത്തിൽ കറുത്തതും വെളുത്തതുമായ മാലകൾ. ചെക്ക് ഷർട്ടും , കറുത്ത മുണ്ടുമണിഞ്ഞാണ് മോഹൻലാൽ...

സമ്പത്തിലും, പ്രൗഢിയിലും മുൻപന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിലെ ദുരൂഹതകൾ എന്താണ്? ‘മായൻ’ ടീസർ നൽകുന്ന ഉത്തരം എന്ത് ?

സമ്പത്തിലും പ്രൗഢിയിലും, മുൻപന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിൽ പൊതുവേ കാണപ്പെടുന്ന ഒരു കാര്യമുണ്ട്. ഇവരുടെയൊക്കെ തറവാടുകളുടെ അധമമൂലയിൽ ആരും ഉപയോഗിക്കാതെ ഒരു മുറി ഒഴിച്ചിട്ടുണ്ടാകും.പുർവ്വ...

‘രാഷസ വേട്ട’ ഫുൾ പായ്ക്കപ്പ്

സൈക്കോ പാക്ക് ജോണറിൽ , വിഷ്‌ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ട എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.തുടക്കം മുതൽ ഭീതിയും ഉദ്യേഗവും നിലനിർത്തിക്കൊണ്ടാണ്...

‘മെൽകൗ പോണ്ടിച്ചേരി’ നവംബർ പതിമൂന്നിന്

അരുൺ ഗോപി എക്സൈമെൻ്റ് & ജസ്റ്റിൻ ആൻ്റെ മാത്യു എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ നിഖിൽ മോഹൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മെൽ കൗ പോണ്ടിച്ചേരി...