പാമ്പാടി തിരുമേനിയുടെ 60-ാം ഓർമപ്പെരുന്നാൾ വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. തീർഥാടകരെ വരവേൽക്കാൻ പാമ്പാടി മാർ കുര്യാക്കോസ് ദയറയിൽ ഒരുക്കങ്ങൾ പൂർത്തിയായി. 4,5 തീയതികളി ലാണു പ്രധാന പെരുന്നാൾ.നാളെ വൈകിട്ട് 6.30നു ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ സർവമതസമ്മേളനവും യുവജനസംഗമവും നടക്കും. ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള, കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, സ്വാമി ശിവരാത്രി ദേശികേന്ദ്ര, സ്വാമി സച്ചിദാനന്ദ എന്നിവർ പങ്കെടു ക്കും.വെള്ളിയാഴ്ച വിവിധ ജില്ലകളിൽ നിന്നും, പള്ളികളിൽ നിന്നുമുള്ള തീർത്ഥാടക സംഘങ്ങൾ പാമ്പാടി പാമ്പാടി സെൻ്റ്. ജോൺസ് കത്തീഡ്രലിൽ എത്തിച്ചേരും. തുടർന്ന് 5 മണിക്ക് തീർത്ഥാടകർ സംഗമിച്ച് ദയറായിലേക്ക് പ്രദക്ഷിണം നടക്കും.പ്രധാന പെരുന്നാൾ ദിനമായ ശനിയാഴ്ച രാവിലെ 8 ന് കാതോലിക്കാ ബാവയുടെ മുഖ്യ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. തുടർന്ന് ധൂപപ്രാർത്ഥന, പ്രദക്ഷിണം, നേർച്ച വിളമ്പ്