പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ് ; രാഹുലിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ് പിന്‍വലിക്കണമെന്ന പ്രതി രാഹുലിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

തന്റെ ഭാര്യയുമായി കേസ് ഒത്തുതീര്‍പ്പായെന്ന് ഹര്‍ജിക്കാരനായ രാഹുല്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിക്കും. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജിക്കൊപ്പം എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശിനിയായ ഭാര്യ സത്യവാങ്മൂലവും കോടതിയില്‍ നല്‍കിയിരുന്നു.

ഭര്‍ത്താവ് രാഹുലിനെതിരെ പൊലീസില്‍ പരാതി നല്‍കിയത് വീട്ടുകാരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണെന്നാണ് യുവതിയുടെ ഇപ്പോഴത്തെ നിലപാട്.

ഭാര്യയുമായുളള സകല തെറ്റിദ്ധാരണകളും മാറിയെന്ന് രാഹുലും കോടതിയെ അറിയിച്ചു. പരാതിക്കാരിയായ യുവതി തന്നെ മൊഴി മാറ്റിയ സ്ഥിതിക്ക് കേസ് മുന്നോട്ട് കൊണ്ടുപോകുന്നതില്‍ നിയമോപദേശം അനുസരിച്ചാകും പൊലീസ് നിലപാട്. കേസെടുത്തതിന് പിന്നാലെ രാഹുല്‍ ജര്‍മനിയിലേക്ക് പോയിരുന്നു.

Leave a Reply

spot_img

Related articles

കൺട്രോൾ റൂം തുറന്നു

അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശ പ്രകാരം സെക്രട്ടറിയേറ്റിലും നോർക്കയിലും...

കോഴിക്കോട് കാട്ടുപന്നിയെ അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് നാദാപുരം വിലങ്ങാട് വാളൂക്കില്‍ കാട്ടുപന്നിയെ അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി. മരിയഗിരിയിലെ കൃഷിയിടത്തിലാണ് കാട്ടപന്നിയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം സമീപപ്രദേശത്തെ സ്ത്രീ...

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

2025 ലെ എസ്.എസ്.എൽ.സി പരീക്ഷാഫലപ്രഖ്യാപനം ഇന്ന്.വൈകിട്ട് മൂന്നു മണിക്ക് വിദ്യഭ്യാസമന്ത്രി വി. ശിവന്‍കുട്ടി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിൽ ഫലം പ്രഖ്യാപിക്കും.ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിങ് ഇംപയേഡ്) ,...

സുഹൃത്തിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ശരീരഭാഗങ്ങൾ തോട്ടിൽ ഉപേക്ഷിച്ച കേസ്; പ്രതികൾക്ക് ജീവപര്യന്തം തടവും, 5 ലക്ഷം രൂപ പിഴയും

സുഹൃത്തിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ശരീരഭാഗങ്ങൾ തോട്ടിൽ ഉപേക്ഷിച്ച കേസിൽ ദമ്പതികളായ പ്രതികൾക്ക് ജീവപര്യന്തം തടവും, 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം...