പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഇതിന് മുൻപ് പത്ത് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ കാണും.സഭ നടത്തിപ്പിന് പ്രതിപക്ഷ പിന്തുണ തേടും. വഖഫ് നിയമഭേദഗതി ബില്ലില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കും. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഈ സമ്മേളന കാലത്ത് തന്നെ ബില്ല് പാസാക്കാനാണ് നീക്കം. കുംഭമേള ദുരന്തവും സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കും. നാളെയാണ് പൊതു ബജറ്റ്. തുടര്‍ച്ചയായ എട്ടാമത്തെ ബജറ്റാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും, വിലക്കയറ്റം പിടിച്ചു നിര്‍ത്താനും, നികുതിയിലുമൊക്കെ എന്തൊക്കെ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് രാജ്യം ഉറ്റുനോക്കുകയാണ്.

Leave a Reply

spot_img

Related articles

ബജറ്റ് സമ്മേളനം; കേന്ദ്രസർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗം ഇന്ന്

ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി കേന്ദ്രസർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗം ഇന്ന് ചേരും.രണ്ട് ഘട്ടമായിട്ടാണ് ഇത്തവണ ബജറ്റ് സമ്മേളനം ചേരുന്നത്. ഫെബ്രുവരി 13 വരെയാണ്...

മഹാകുംഭ മേളയിലെ അമൃത് സ്‌നാനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 10 പേര്‍ മരിച്ചു

മഹാകുംഭ മേളയിലെ അമൃത് സ്‌നാനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 10 പേര്‍ മരിച്ചുവെന്ന് റിപ്പോർട്ട്, നിരവധി പേര്‍ക്കു പരുക്കേറ്റു.ഗുരുതരമായി പരുക്കേറ്റവരെ ബെയ്ലി ആശുപത്രിയിലേക്കും സ്വരൂപ്...

ഉത്തർപ്രദേശിലെ ബാഗ്പത്തില്‍ മുള കൊണ്ടുള്ള പ്ലാറ്റ്ഫോം തകർന്ന് ഏഴ് പേർ മരിച്ചു

ഉത്തർപ്രദേശിലെ ബാഗ്പത്തില്‍ മുള കൊണ്ടുള്ള പ്ലാറ്റ്ഫോം തകർന്ന് ഏഴ് പേർ മരിച്ചു.50 ലധികം ആളുകള്‍ക്ക് പരിക്കേറ്റു.ബടൗത്തിലെ ജൈന സമൂഹം ചൊവ്വാഴ്ച ലഡു മഹോത്സവം' സംഘടിപ്പിച്ചിരുന്നു....

മതപരിവർത്തന പരാതി; രണ്ട് മലയാളി ക്രിസ്ത്യൻ മതപ്രചാരകർക്ക് ഉത്തർ പ്രദേശില്‍ തടവ് ശിക്ഷ

മതപരിവർത്തന പരാതിയില്‍ രണ്ട് മലയാളി ക്രിസ്ത്യൻ മതപ്രചാരകർക്ക് ഉത്തർ പ്രദേശില്‍ തടവ് ശിക്ഷ.പത്തനംതിട്ട സ്വദേശി പാപ്പച്ചൻ-ഷീജ ദമ്ബതികള്‍ക്കാണ് യുപിയിലെ കോടതി അഞ്ച് വർഷം തടവും...