ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സോഷ്യല്‍ ഫോറസ്ട്രി യുടെനേതൃത്വത്തില്‍ വിവിധ പരിപാടികള്‍


ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ജില്ലാ സോഷ്യല്‍ ഫോറസ്ട്രിയുടെ നേതൃത്വത്തില്‍ തൊഴിലുറപ്പുമായി സഹകരിച്ച് അട്ടപ്പാടി ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.

അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍.ടി സിബിന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ നഴ്സറി യോജന പ്രകാരം ഉത്പാദിപ്പിച്ച ഞാവല്‍, പേര, സീതപ്പഴം, നെല്ലി, കുടംപുളി, ഈട്ടി ഉള്‍പ്പടെയുള്ള 400 തൈകളാണ് സ്‌കൂള്‍ പരിസരത്ത് നട്ടുപിടിപ്പിക്കുന്നത്.

തുടര്‍ന്നുള്ള മൂന്ന് വര്‍ഷത്തേക്ക് തൊഴിലുറപ്പ് തൊഴിലാളികള്‍ തൈകള്‍ പരിപാലിക്കും. കോട്ടത്തറ ഗവ. ട്രൈബല്‍ ആശുപത്രിയിലേക്ക് ‘ആരോഗ്യവന’ത്തിനായി 100 തൈകളും കിലയിലേക്ക് 50 തൈകളും നല്‍കി.

ഉത്പാദിപ്പിച്ച ബാക്കിയുള്ള തൈകള്‍ വനവത്ക്കരണത്തിനായി ഉപയോഗിക്കും. അട്ടപ്പാടി വാട്ടര്‍ ഷെഡ് മേഖലയില്‍ ഉത്ഭവിക്കുന്ന ഭവാനി നദിയുടെ കൈവഴികളിലേക്ക് വരുന്ന ചെറിയ ചാലുകളുടെ തീരങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും.

തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (ഗ്രേഡ്) ബി.എസ് ഭദ്രകുമാര്‍, അഗ്രി എന്‍ജിനീയര്‍ സിലി എന്നിവര്‍ പ്രകൃതി പഠന ക്ലാസെടുത്തു.

പരിപാടിയില്‍ ജൂണ്‍ ആറിന് സേവ് നേച്ചര്‍ ഫോര്‍ ഫ്യൂച്ചര്‍ സ്‌കീമിന്റെ ഭാഗമായി ട്രയല്‍ ടു ഫോറസ്റ്റ് എന്ന പരിപാടി സംഘടിപ്പിക്കും. ജൂണ്‍ എട്ടിന്  താണാവ് മുതല്‍ ധോണി വരെ പരിസ്ഥിതി സംരക്ഷണ ബോധവല്‍ക്കരണ റാലി നടത്തും. ജൂണ്‍ ഒന്‍പതിന് സത്യസായി സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രേമതരു എന്ന പേരില്‍ ജില്ലയിലെ സത്യസായി സേവാ സമിതികളില്‍ വൃക്ഷ തൈ നടും.  

Leave a Reply

spot_img

Related articles

കണ്ണവത്ത് രണ്ട് സ്ഥലങ്ങളിലുണ്ടായ ബോംബ് സ്ഫോടനങ്ങളിൽ പൊലീസ് അന്വേഷണം ശക്തമാക്കി

കണ്ണൂർ കണ്ണവത്ത് രണ്ട് സ്ഥലങ്ങളിലുണ്ടായ ബോംബ് സ്ഫോടനങ്ങളിൽ പൊലീസ് അന്വേഷണം ശക്തമാക്കി .റേഞ്ച് ഓഫീസിന് സമീപവും അതിൽ നിന്ന് 500 മീറ്റർ അകലെയുള്ള ചൂണ്ടിയിലുമാണ്...

ചേരാനല്ലൂര്‍ വാഹനാപകടം; ജഡ്ജിയുടെ മൊഴിയെടുത്തു

എറണാകുളം ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ പതിനേഴുകാരന്റെ പിതാവായ ജഡ്ജിയെ ചോദ്യം ചെയ്ത് പൊലീസ്. ആലുവ കമ്പനിപ്പടിയിലെ ഫ്‌ളാറ്റില്‍ എത്തിയാണ് ചോദ്യം ചെയ്തത്.തന്റെ അറിവോടെയല്ല മകന്‍ വാഹനമോടിച്ചതെന്ന്...

വെള്ളാപ്പള്ളി നടേശനെതിരെ എം വി ഗോവിന്ദൻ

വെള്ളാപ്പള്ളി നടേശനെതിരെ എം വി ഗോവിന്ദൻ. ശ്രീനാരായണ ഗുരുവിന്റെ പേരും അദ്ദേഹത്തിന്റെ ദാർശനിക നിലപാടുകളും ഹിന്ദുത്വത്തിന് എതിര്. എന്നിട്ടും ആ ആശയത്തെ ഹിന്ദുത്വത്തിനൊപ്പം...

കോട്ടയം–വിഴിഞ്ഞം ജല ഇടനാഴി പദ്ധതിയുമായി കോട്ടയം പോർട്ട്

കോട്ടയം-വിഴിഞ്ഞം ജല ഇടനാഴി പദ്ധതിയുമായി കോട്ടയം പോർട്ട്.തുറമുഖ വികസനത്തിൽ ഏറെ താൽപര്യം പ്രകടിപ്പിച്ച മുഖ്യമന്ത്രിയുമായി അടുത്ത ഘട്ട പ്രവർത്തനങ്ങൾ നിശ്ചയിക്കാനായി പോർട്ട് അധികൃതർ അടുത്ത...