വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം തട്ടി; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ പൊലീസ് കസ്റ്റഡിയില്‍

വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്. വിദേശത്തുനിന്ന് മടങ്ങിവരുന്നതിനിടെ തിരുവനന്തപുരം വിമാനത്താവളത്തിൽവെച്ചാണ് മായ പിടിയിലായത്.അർമേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയെന്ന പരാതിയിലാണ് നടപടി. പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് എഫ്.ഐ.ആർ. പാലാരിവട്ടത്ത് രജിസ്റ്റർചെയ്ത രണ്ട് കേസുകളിൽ പാർവതി ഒന്നാം പ്രതിയാണ്.കോട്ടയത്ത് രജിസ്റ്റേർഡ് ഓഫീസും കൊച്ചി, കട്ടപ്പന, തൃശ്ശൂർ, തിരുവനന്തപുരം, കോഴിക്കോട്, ബാംഗ്ലൂർ എന്നിവിടങ്ങളിലും ഒമാൻ, ദുബായ്, അബുദാബി, ബഹറിൻ, നേപ്പാൾ തുടങ്ങിയ വിദേശരാജ്യങ്ങളിലും ശാഖകളുള്ള ഏജൻസിയാണ് ആംസ്റ്റർ. സമാനമായ രണ്ട് തട്ടിപ്പ് കേസുകളിലെയും പ്രതിയാണ് പാർവതി മായ.

Leave a Reply

spot_img

Related articles

മുഖ്യമന്ത്രിയുടെ മഴക്കെടുതി വിലയിരുത്തൽ യാത്ര: വിമാനച്ചെലവ് നൽകിയത് ഹെലികോപ്റ്റർ കരാർ കമ്പനിയെന്ന് സൂചന

മലപ്പുറത്തെ മഴക്കെടുതി വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി നടത്തിയ വിമാനയാത്രയ്ക്ക് ചെലവായ പണം നൽകിയിരിക്കുന്നത് ഹെലികോപ്റ്റർ കരാർ കമ്പനിയായ ചിപ്സൺ ഏവിയേഷൻ ആണെന്ന് സൂചന. കർണാടകയിലെ കോൺഗ്രസ്...

പാറക്കുളത്തിൽ വീണ 74-കാരിയെ രക്ഷപ്പെടുത്തി ഫയർഫോഴ്‌സ്

ചങ്ങനാശ്ശേരിയിൽ പാറക്കുളത്തിൽ വീണ 74-കാരിയെ അതിസാഹസികമായി രക്ഷപ്പെടുത്തി ഫയർഫോഴ്‌സ്.ചങ്ങനാശ്ശേരി മണലോടി ചെറുകരക്കുന്ന് സ്വദേശിനി വിലാസിനിയാണ് അപകടത്തിൽപ്പെട്ടത്.ഉച്ചയ്ക്ക് 12.45-ഓടെയാണ് സംഭവം. പാറക്കുളത്തിലേക്ക് വീണ വിലാസിനി, മരച്ചില്ലയിൽ...

ശബരിമല പ്രതിസന്ധി; കെ മുരളീധരനും കെ ജയകുമാറും തമ്മിൽ കൂടിക്കാഴ്ച നടത്തും

ശബരിമല പ്രതിസന്ധിയെച്ചൊല്ലിയുള്ള ഭിന്നത പരിഹരിക്കുന്നതിന്റെ ഭാഗമായി മന്ത്രി കെ മുരളീധരനും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാറും തമ്മിൽ കൂടിക്കാഴ്ച നടത്തും.അരവണ പ്ലാന്റ് നവീകരണം...

മാസപ്പടി കേസിലെ ഡയറിയിലെ പേരിനെ കുറിച്ച് അറിയില്ലെന്ന് ജി. സുധാകരൻ

മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഡയറിയിൽ പരാമർശിച്ചിരിക്കുന്ന പേരിനെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്ന് മുൻ മന്ത്രി ജി. സുധാകരൻ വ്യക്തമാക്കി. കേസിന്റെ ഗൗരവം നശിപ്പിക്കാനായി അനാവശ്യ...