ബോട്ടിൽ നിന്ന് വേമ്പനാട് കായലിലേക്ക് എടുത്തുചാടി യാത്രക്കാരൻ; തിരച്ചിൽ തുടരുന്നു

കുമരത്തു നിന്നും പുറപ്പെട്ട ജലഗതാഗത വകുപ്പിന്റെ സർവീസ് ബോട്ടിൽ നിന്നും മധ്യവയസ്കൻ കായലിലേക്ക് എടുത്തുചാടി. വ്യാഴാഴ്ച രാത്രി 7. 30 ഓടെയാണ് സംഭവം.ചേർത്തല കടക്കരപ്പള്ളി സ്വദേശി ഉദയൻ (തമ്പി – 56) ആണ് കായലിലേക്ക് ചാടിയത്. ഡിസംബർ ഏഴാം തീയതി മുതൽ ഉദയനെ കാണാതെ ആയെന്നും ഇതേ തുടർന്ന് പട്ടണക്കാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതായും പറയുന്നു.

ജനലിന് സമീപത്തിരുന്ന ഉദയൻ അടുത്ത് ഇരുന്ന യാത്രക്കാരനോട് മുഹമ്മയിൽ എത്തിച്ചേരുവാൻ എത്ര സമയം എടുക്കും എന്ന് അന്വേഷിച്ചു. തുടർന്ന് ബാഗുകൾ സീറ്റിൽ വച്ച് കാല് പുറത്തേക്ക് ഇട്ട് ജനൽ വഴിയാണ് ഉദയൻ കായലിലേക്ക് ചാടിയത്. ബാഗിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കായലിലേക്ക് ചാടിയ വ്യക്തിയെ തിരിച്ചറിഞ്ഞതായും അയാളുടെ വീട്ടിൽ വിവരമറിയിച്ചതായും ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.മുന്നോട്ടുപോയ ബോട്ട് തിരിച്ചെത്തിച്ച് അപകട സ്ഥലത്ത് നങ്കൂരമിട്ടു.

തുടർന്ന് ജീവനക്കാർ കായലിൽ തിരച്ചിൽ നടത്തി. എന്നാൽ ഇരുട്ടിൽ യാതൊന്നും കണ്ടെത്താനായില്ലെന് ബോട്ട് ജീവനക്കാർ പറഞ്ഞു. മുഹമ്മ സ്റ്റേഷനിൽ നിന്നും റെസ്ക്യൂ ബോട്ടിൽ പോലീസ് കായലിലെ സംഭവ സ്ഥലത്ത് എത്തിയ ശേഷമാണ് എസ് 51-ാം നമ്പർ ബോട്ട് യാത്രക്കാരുമായി മുഹമ്മയിലേക്ക് യാത്ര തുടർന്നത്. എ.എസ്.പി ഹരീഷ് ജെയ്നിൻ്റെ നേതൃത്വത്തിൽ പോലീസ് സംഘവും , ചേർത്തലയിൽ നിന്നും ഫയർഫോഴ്സും ആലപ്പുഴയിൽ നിന്ന് സ്കൂബാ ടീം , സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാന്റെ നേതൃത്വത്തിൽ ജലഗതാഗത വകുപ്പ് ജീവനക്കാർ എന്നിവർ കായലിലെ സംഭവ സ്ഥലത്ത് രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...