വന്ദേഭാരതിന് കടന്നുപോകാൻ പാലരുവി പിടിച്ചിടുന്ന നടപടിക്കെതിരെ യാത്രക്കാരുടെ പ്രതിഷേധം

വന്ദേഭാരത് എക്‌സ്‌പ്രസ് കടന്നുപോകാൻ പാലരുവി എക്‌സ്‌പ്രസ് ട്രെയിൻ മുളന്തുരത്തി റെയില്‍വെ സ്റ്റേഷനില്‍ പിടിച്ചിടുന്ന നടപടിക്കെതിരെ യാത്രക്കാരുടെ പ്രതിഷേധം.

എറണാകുളം ടൗണ്‍ റെയില്‍വെ സ്റ്റേഷനിലാണ് യാത്രക്കാർ പ്രതിഷേധവുമായി എത്തിയത്. സംഭവത്തില്‍ സ്റ്റേഷൻ മാസ്റ്റർക്ക് യാത്രക്കാർ നിവേദനം നല്‍കി.

രാവിലെ 8. 25 എറണകുളം ടൗണിലെത്തുന്ന വന്ദേ ഭാരതിന് കടന്നുപോകാനായാണ് പാലരുവി എക്‌സ്‌പ്രസ് മുളന്തിരുത്തിയില്‍ പിടിച്ചിടുന്നത്. 7.52 ന് മുളന്തുരുത്തിയില്‍ നിന്ന് പുറപ്പെടേണ്ട പാലരുവി പലപ്പോഴും അര മണിക്കൂറോളം വന്ദേ ഭാരത് കടന്നുപോകാനായി പിടിച്ചിടാറുണ്ട്. പിന്നാലെയാണ് യാത്രക്കാർ പ്രതിഷേധവുമായി എത്തിയത്.

കോളേജ് വിദ്യാർത്ഥികളും ജോലിക്കാരും സ്ഥിരമായി ആശ്രയിക്കുന്ന ട്രെയിനാണ് പാലരുവി എക്‌സ്‌പ്രസ് കഴിഞ്ഞ കുറെ മാസങ്ങളായി വിഷയത്തില്‍ നടപടി വേണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്. കറുത്ത ബാഡ്ജ് ധരിച്ചെത്തിയാണ് എറണാകുളം ടൗണ്‍ റെയില്‍വെ സ്റ്റേഷനില്‍ യാത്രക്കാർ പ്രതിഷേധിച്ചത്.

പാലരുവി എക്‌സ്‌പ്രസ് മുളന്തുരുത്തി സ്റ്റേഷനില്‍ പിടിച്ചിടുന്നതിന് പകരം തൃപ്പൂണിത്തുറയില്‍ പിടിച്ചിട്ടാല്‍ ജോലിക്ക് പോകേണ്ടവർക്ക് ഉപകാരപ്പെടുമെന്നാണ് യാത്രക്കാർ പറയുന്നത്. കോട്ടയം വഴി എറണാകുളം ഭാഗത്തേയ്ക്കുള്ള യാത്രക്ലേശം രൂക്ഷമാവുകയാണെന്നും യാത്രക്കാർ പറയുന്നത്.

പാലരുവിക്കും വേണാടിനുമിടയില്‍ ഒന്നരമണിക്കൂർ ഇടവേളയുണ്ടെന്നും ഈ സമയം ഉപയോഗപ്പെടുത്തി ഒരു മെമുവോ പാസഞ്ചറോ അനുവദിക്കുകയാണെങ്കില്‍ യാത്ര പ്രശ്നത്തിന് പരിഹാരമാകുമെന്നും യാത്രക്കാർ പറയുന്നു. യാത്രക്കാരുടെ എണ്ണം കൂടിയതോടെ പാലരുവിയിലെ യാത്ര പലപ്പോഴും ദുഷ്ക്കരമാണെന്നും ട്രെയിനില്‍ കൂടുതല്‍ കോച്ചുകള്‍ക്ക് അനുമതി ലഭിച്ചെങ്കിലും പാലരുവി എക്‌സ്‌പ്രസിലെ യാത്ര ക്ലേശം പരിഹരിക്കാൻ റെയില്‍ വെ താല്പര്യം കാണിക്കാത്തത് ഖേദകരമാണെന്നും ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് സെക്രട്ടറി ലിയോണ്‍സ് ആരോപിച്ചു.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...