പി.സി ജോർജിൻ്റെ നാവ് ആർക്കുവേണ്ടിയും പൂട്ടിക്കെട്ടി പോലീസിന്റെ കൈയിൽ കൊടുക്കില്ല ; അഡ്വ. ഷോൺ ജോർജ്

പി.സി ജോർജിൻ്റെ നാവ് ആർക്കുവേണ്ടിയും പൂട്ടിക്കെട്ടി പോലീസിന്റെ കൈയിൽ കൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മകനും, ബിജെപി നേതാവുമായ അഡ്വ. ഷോൺ ജോർജ്.പി.സി ജോർജിന്റെ വിദ്വേഷ പ്രസംഗം എന്ന് പേരിൽ പറയുന്നത് അദ്ദേഹത്തിൻ്റെ മുന്നിൽ വരുന്ന തെറ്റുകളും, കുറ്റങ്ങളും ചൂണ്ടിക്കാട്ടലാണെന്നും അദ്ദേഹം കോട്ടയം പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പി.സി ജോർജിൻ്റെ നാവ് ആർക്കുവേണ്ടിയും പൂട്ടിക്കെട്ടി പോലീസിന്റെ കൈയിൽ കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട സംഘടനകൾക്കെതിരെ പ്രതികരിച്ചാൽ ഉടനെ കേസെടുക്കുന്ന നിലപാട് പോലീസ് തുടർന്നാൽ അതിനെ നിയമപരമായും, രാഷ്ട്രീയപരമായും നേരിടുക എന്നതാണ് തീരുമാനം. ഒന്നും മിണ്ടാതെ ഇരിക്കാൻ ഇത് അഫ്ഗാനോ പാകിസ്ഥാനോ അല്ല,
ജനാധിപത്യപരമായ എല്ലാ അവകാശങ്ങളും ഇന്ത്യൻ പൗരൻ എന്ന നിലയിൽ എല്ലാവർക്കും ഉണ്ട്.

ലൗ ജിഹാദിന്റെ പേരിൽ 400 അല്ല അതിലധികം കണക്കുകളുണ്ട്. ഇത് ബന്ധപ്പെട്ട അധികൃതർ ആവശ്യപ്പെട്ടാൽ കണക്കായി തന്നെ നൽകും. ലൗജിഹാദുമായി ബന്ധപ്പെട്ട 28 ജഡ്ജിമെന്റുകൾ ഉണ്ട്. ഇവിടെ വിവാഹം എന്ന പേരിൽ നടത്തുന്നത് പരിവർത്തനം എന്നതിനാലാണ് പ്രതികരിക്കുന്നത്. ഇതിൻ്റെ കണക്കെടുത്ത് പുറത്ത് നൽകിയാൽ മകളെ നഷ്ടപ്പെട്ട അപമാനത്തിൽ കഴിയുന്ന കുടുംബങ്ങളെ കൂടുതൽ സങ്കടപ്പെടുത്തുന്നതിന് തുല്യമാകുമെന്നും ഷോൺ ജോർജ് പറഞ്ഞു.

Leave a Reply

spot_img

Related articles

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി. വാഹനാപകടത്തിൽ പരിക്കേറ്റെത്തിയ സ്ത്രീക്കാണ് ചികിത്സ നിഷേധിച്ചത്.എആർ ന​ഗർ സ്വദേശി ഉഷയ്ക്കാണ് ചികിത്സ ലഭിക്കാതെ മടങ്ങേണ്ടി വന്നത്....

ചോറ്റാനിക്കര മകം തൊഴല്‍ ഇന്ന്

കൊച്ചിയിലെ ചോറ്റാനിക്കര ക്ഷേത്രത്തില്‍ മകം തൊഴല്‍ ഇന്ന്. ഉച്ചയ്ക്ക് രണ്ട് മുതല്‍ 9.30 വരെയാണ് മകം തൊഴല്‍. ദർശനത്തിനായി സ്ത്രീകള്‍ക്കും പുരുഷൻമാർക്കും 70 കൂടുതല്‍...

ലോറികൾ കൂട്ടിയിടിച്ച് ക്ലീനർ മരിച്ചു

തൃശ്ശൂരിൽ കല്ലിടുക്ക് ദേശീയ പാതയില്‍ ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ക്ലീനർ മരിച്ചു. നിർത്തിയിട്ടിരുന്ന ലോറിയുടെ ക്ലീനർ തമിഴ്നാട്ടുകാരനായ അറുമുഖ സുന്ദര പെരുമാൾ (40) ആണ്...

ഏഴ് വയസ്സുകാരൻ ഫ്ലാറ്റിൽ നിന്നും വീണ് മരിച്ചു

കോഴിക്കോട് പാലാഴിക്ക് സമീപം ഏഴ് വയസുകാരൻ ഫ്ലാറ്റിൽ നിന്ന് വീണു മരിച്ചു. നല്ലളം കീഴ് വനപാടം എം പി ഹൗസിൽ മുഹമ്മദ് ഹാജിഷ് -...