സാമൂഹിക സുരക്ഷാ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾ വീണ്ടും പെൻഷൻ മസ്റ്ററിംഗ് ചെയ്യുവാൻ സർക്കാർ ഉത്തരവായി.
2023 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച എല്ലാ ഗുണഭോക്താക്കളും 25-06-2024 മുതൽ 24 -08-2024 വരെയുള്ള കാലയളവിൽ നിർബന്ധമായും പെൻഷൻ മസ്റ്ററിംഗ് ചെയ്യണം.
നിലവിൽ പെൻഷൻ ലഭിച്ചു കൊണ്ടിരിക്കുന്ന മുന്നെ മസ്റ്ററിംഗ് ചെയ്ത എല്ലാ ഗുണഭോക്താക്കളും തങ്ങളുടെ പെൻഷൻ തുടർന്ന് ലഭിക്കുന്നതിനായി ഈ കാലയളവിൽ പെൻഷൻ മസ്റ്ററിംഗ് ചെയ്യണ്ടേതാണ്.
പെൻഷൻ മസ്റ്ററിംഗ് ചെയ്യുവാൻ ഗുണഭോക്താക്കൾ തങ്ങളുടെ ആധാർ കാർഡുമായി അക്ഷയ കേന്ദ്രങ്ങളിലെത്തി എത്രയും വേഗം ഇത് പൂർത്തീകരിക്കേണ്ടതാണ്.
പെൻഷൻ മസ്റ്ററിങ് ചെയ്യുന്നതിന് 30 രൂപ ഫീസ് ഉണ്ടായിരിക്കുന്നതാണ്.
കിടപ്പ് രോഗികൾക്ക് അവരുടെ വീട്ടിലെത്തി പെൻഷൻ മസ്റ്ററിംഗ് ചെയ്തു കൊടുക്കുന്നതിനുള്ള സൗകര്യം അക്ഷയ കേന്ദ്രങ്ങളിൽ ഉണ്ട്.
ഇത്തരത്തിൽ ആവശ്യമുള്ളവർ തങ്ങളുടെ സമീപമുള്ള അക്ഷയ കേന്ദ്രത്തിൽ അറിയിക്കേണ്ടതാണ്..