ജര്‍മ്മന്‍ തിരഞ്ഞെടുപ്പിലെ തീവ്രവലതുപക്ഷ പാർട്ടിയായ അൾട്ടർനേറ്റീവ് ഫോർ ജർമനി (എഡിഎഫ്) മുന്നേറ്റത്തെ പ്രശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സാമാന്യ ബുദ്ധിയില്ലാത്ത ഒലാഫ് ഷോള്‍സിന്റെ നേതൃത്വത്തിലുള്ള മധ്യ-ഇടതുപക്ഷ സര്‍ക്കാരിന്റെ നയങ്ങള്‍ ജര്‍മനിയിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയെന്ന് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സ്വാഗതം ചെയ്ത് ട്രംപ് പറഞ്ഞു.“അമേരിക്കന്‍ ജനങ്ങളെപ്പോലെ ജര്‍മനിയിലെ ജനങ്ങളും അവിടെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പൊതുബോധമില്ലാത്ത അജണ്ടയില്‍, പ്രത്യേകിച്ച് കുടിയേറ്റം, ഊര്‍ജമേഖല എന്നിവയില്‍ മടുത്തു. ജര്‍മനിക്ക് ഇത് ഒരു മികച്ച ദിവസമാണ്,” സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റില്‍ ട്രംപ് പറഞ്ഞു.ജര്‍മനിയുടെ രാഷ്ട്രീയ ഭൂപ്രകൃതിയില്‍ ഒരു സുപ്രധാനമാറ്റമാണ് തിരഞ്ഞെടുപ്പ് ഫലം അടയാളപ്പെടുത്തിയിരിക്കുന്നത്. ക്രിസ്ത്യന്‍ ഡെമോക്രോറ്റിക് യൂണിയന്‍ (സിഡിയു) നേതാവ് ഫ്രീഡ്റീഷ് മേര്‍ട്സിന്റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ് സഖ്യം തിരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ചിരിക്കുകയാണ്.ടെക് കോടീശ്വരനും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സഖ്യകക്ഷിയുമായ എലോണ്‍ മസ്‌ക് ഉള്‍പ്പെടെയുള്ള പ്രമുഖ യുഎസ് നേതാക്കളുടെ അംഗീകാരം നേടിയ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി(എഎഫ്ഡി) റെക്കോഡ് നേട്ടം കൈവരിക്കുകയും രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തിട്ടുണ്ട്