‘അധികാര മോഹികള്‍ക്ക് ജനം തിരിച്ചടി നല്‍കി’; പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി

‘അധികാര മോഹികള്‍ക്ക് ജനം തിരിച്ചടി നല്‍കി’; പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് തുടക്കം. ഏറെ പ്രത്യേകതയുള്ള സമ്മേളന കാലമാണെന്നും ക്രിയാത്മകമായ സമ്മേളനമാണ് പ്രതീക്ഷിക്കുന്നതെന്നും പാര്‍ലമെന്റ് സമ്മേളത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

പ്രതിപക്ഷത്തെ കടന്നാക്രമിക്കാനും പ്രധാനമന്ത്രി മറന്നില്ല. ജനങ്ങളാല്‍ തുടര്‍ച്ചയായി തിരസ്‌കരിക്കപ്പെട്ടവരാണ് പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ നടത്താന്‍ അനുവദിക്കാത്തതെന്നും പ്രതിപക്ഷത്തെ പരാമര്‍ശിച്ച് പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സ്വാര്‍ത്ഥതയ്ക്ക് വേണ്ടി ഭരണഘടനയെ ദുരുപയോഗം ചെയ്യുകയാണെന്നും അധികാര മോഹികള്‍ക്ക് ജനം തിരിച്ചടി നല്‍കിയെന്നും മോദി ആരോപിച്ചു. ഇത്തരം പാര്‍ട്ടികളെ ജനം തിരിച്ചറിയും.ആരോഗ്യകരമായ ചര്‍ച്ചകളാണ് പ്രതീക്ഷിക്കുന്നത്. സഭ തടസപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് പിന്തുണ നല്‍കില്ല. ജനങ്ങളുടെ പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങള്‍ക്കും വേണ്ടി പോരാടണം. പ്രതിപക്ഷത്തെ ചിലര്‍ ജനങ്ങള്‍ക്ക് വേണ്ടിയല്ല നിലകൊള്ളുന്നത്.

ജനങ്ങള്‍ക്ക് വേണ്ടിയോ ജനാധിപത്യത്തിന് വേണ്ടിയോ ഭരണഘടനക്ക് വേണ്ടിയോ അല്ല അവര്‍ നിലകൊള്ളുന്നത്. പാര്‍ലമെന്റിന്റെ വിലപ്പെട്ട സമയം പാഴാക്കരുത്. അത് ഫലപ്രദമായി പ്രയോജനപ്പെടുത്തണം.

പുതിയ തലമുറയ്ക്ക് മാതൃയാകുന്ന സന്ദേശമാകണം പാര്‍ലമെന്റ് നല്‍കേണ്ടത്. പാര്‍ലമെന്റിന്റെ സുഗമമായ നടത്തിപ്പിന് സഹകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഇന്ത്യയിലെ വോട്ടര്‍മാര്‍ ജനാധിപത്യത്തിനും ഭരണഘടനയോടുള്ള അവരുടെ സമര്‍പ്പണത്തിനും പാര്‍ലമെന്ററി പ്രവര്‍ത്തന സമ്പ്രദായത്തിലുള്ള വിശ്വാസത്തിലും അര്‍പ്പണബോധമുള്ളവരാണ്. പാര്‍ലമെന്റില്‍ ഇരിക്കുന്ന നാമെല്ലാവരും ജനങ്ങളുടെ വികാരങ്ങള്‍ക്കൊത്ത് ജീവിക്കണം. ഇതാണ് ഈ കാലഘട്ടത്തിന്റെ ആവശ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിനാണ് ഇന്ന് തുടക്കമായത്. ഡിസംബര്‍ 20 വരെയാണ് സമ്മേളനം. അന്തരിച്ച അംഗങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ലോക്‌സഭ 12 മണിവരെ പിരിഞ്ഞു.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്.കോണ്‍ഗ്രസില്‍ നിന്ന് കെ മുരളീധരനും, എല്‍ഡിഎഫില്‍ നിന്ന് സിറ്റിംഗ് എംഎല്‍എ വി കെ പ്രശാന്തും, ബി...

വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്.വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ലോക്‌സഭാ...

പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെ അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെയും അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം.സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച്‌...

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി.ബിഹാർ മുഖ്യമന്ത്രി പദത്തില്‍ തുടർന്ന നിതീഷ് കുമാർ പടിയിറങ്ങുന്നു.നിതീഷിന്റെ മകൻ നിഷാന്തിന് ഉപമുഖ്യമന്ത്രി പദം നല്‍കും.ആരോഗ്യ പ്രശ്‌നങ്ങളുള്ള...