സംസ്ഥാനത്ത് കുരുമുളക് വില കുതിച്ച് കയറുന്നു. കട്ടപ്പന മാർക്കറ്റിൽ കുരുമുളക് വില കിലോക്ക് 715 കടന്നു. 2014ൽ കുരുമുളക് വില 740ൽ എത്തിയിരുന്നു.ഇപ്പോഴത്തെ കുതിപ്പ് തുടർന്നാൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പഴയ ഉയർന്ന വിലയെ മറി കടക്കും. ഇന്നലെ 720 രൂപക്ക് വരെ കുരുമുളക് വാങ്ങിയ വ്യാപാരികളും ഉണ്ട്. കൊച്ചി മാർക്കറ്റിൽ ഗാർബിൾഡ് കുരുമുളകിന് 725 രൂപ വരെ ഉയർന്നു.
ഡിമാൻഡ് ഉയർന്ന് നിൽക്കുന്നതും ആഭ്യന്തര മാർക്കറ്റിൽ കുരുമുള ക് ലഭ്യത കുറഞ്ഞതും മുൻനിർത്തി 725 രൂപ ക്ക് വരെ കുരുമുളക് വാങ്ങാൻ വ്യാപാരികൾ മത്സരിക്കുന്നുണ്ട്. ഒരാഴ്ചക്കുള്ളിൽ കുരുമുളക് വില സർവകാല റെക്കോഡും പിന്നിട്ട് മുന്നോട്ട് കുതിക്കുമെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന. ഒരു വർഷം മുൻപ് കിലോക്ക് 550 രൂപ യായിരുന്നു വില. ജൂൺ ആദ്യ ആഴ്ച 630 രൂപ യിലേക്ക് ഉയർന്നു.പിന്നീട് 620- 650 നിലവാര ത്തിൽ വലിയ ഏറ്റക്കുറച്ചിലുകൾ ഇല്ലാതെ മു ന്നോട്ടു പോയി. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ പൊടുന്നനെ 700ലേക്ക് ഉയരുകയായിരുന്നു. ര ണ്ടാഴ്ചക്കിടെ കിലോക്ക് ശരാശരി 65 രൂപയു ടെ വർധനയുണ്ടായി. വരുംദിവസങ്ങളിൽ വില കൂടുമെന്നാണ് കച്ചവടക്കാർ പറയുന്നത്.