പെരിയ ഇരട്ടക്കൊല കേസ് പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു; മുദ്രാവാക്യം വിളിച്ച് അഭിവാദ്യം ചെയ്ത് പ്രവര്‍ത്തകര്‍; സന്ദര്‍ശിച്ച് പി ജയരാജന്‍

പെരിയ കേസിലെ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള കുറ്റവാളികളെ കണ്ണൂരിലെ ജയിലില്‍ എത്തിച്ചു. മുദ്രാവാക്യം വിളിച്ച് പ്രവര്‍ത്തകര്‍ അഭിവാദ്യം ചെയ്തു. കുറ്റവാളികളുടെ അപേക്ഷ പരിഗണിച്ച് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ജയില്‍ മാറ്റിയത്. ജയില്‍ ഉപദേശക സമിതി അംഗമായ സിപിഐഎം നേതാവ് പി.ജയരാജന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി കെ വി കുഞ്ഞിരാമനെ ഉള്‍പ്പെടെയുള്ളവരെ സന്ദര്‍ശിച്ചു. തടവറ കാട്ടി കമ്യൂണിസ്റ്റുകാരെ ഭയപ്പെടുത്തേണ്ടെന്നായിരുന്നു പി ജയരാജന്റെ പ്രതികരണം.മണികണ്ഠന്‍ സിപിഐഎമ്മിന്റെ ഏരിയ സെക്രട്ടറിയായിരുന്നു. ഇപ്പോള്‍ ജില്ലാ കമ്മറ്റി അംഗമാണ്. അവര്‍ ഉള്‍പ്പടെയുള്ള അഞ്ച് സഖാക്കളെ കണ്ട് സംസാരിച്ചു. അവര്‍ക്ക് എന്റെ ഒരു പുസ്തകവും കൊടുത്തു. ജയില്‍ ജീവിതം കമ്യൂണിസ്റ്റുകാരെ സംബന്ധിച്ച് വായിക്കാനുള്ള അവസരം കൂടിയാണ്. നല്ല വായനക്കാരാണവര്‍. വായിച്ച് അവര്‍ പ്രബുദ്ധരാകും. കമ്യൂണിസ്റ്റുകാരെ തടവറ കാട്ടി ഭയപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കാന്‍ പോകുന്നില്ല. തടവറകള്‍ കമ്യൂണിസ്റ്റുകാര്‍ക്ക് സ്വാഭാവികമായും പറഞ്ഞുവെച്ചതാണ്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്കക്കാരായവര്‍ക്കെതിരെ ബ്രിട്ടീഷ് സാമ്രാജ്യം ചുമത്തിയത് പെഷവാര്‍ ഗൂഢാലോചന കേസാണ്. പല കേസുകളും ഇത്തരത്തില്‍ പാര്‍ട്ടിയുടെ പ്രധാനപ്പെട്ട നേതാക്കള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട് – പി ജയരാജന്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

ഗംഗാ നദിയില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ചു; ബോട്ടിലുണ്ടായിരുന്നത് ഒഡീഷയില്‍ നിന്നുള്ള 60 തീര്‍ത്ഥാടകർ

ഗംഗാ നദിയില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടം നടന്ന സമയത്ത് 60 പേർ ബോട്ടിലുണ്ടായിരുന്നതായാണ് വിവരം. ബോട്ടിലുണ്ടായിരുന്ന 60 യാത്രക്കാരെ രക്ഷപ്പെടുത്തി. ടൈംസ് ഓഫ്...

ചോറ്റാനിക്കരയില്‍ പോക്‌സോ അതിജീവിത മരിച്ച സംഭവം; ‘പരിരക്ഷ ഉറപ്പ് വരുത്തുന്നതില്‍ വീഴ്ച പറ്റിയോ എന്നതില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടും’ :പി സതീദേവി

ചോറ്റാനിക്കരയില്‍ മുന്‍ സുഹൃത്തിന്റെ അതിക്രരൂര മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പോക്‌സോ അതിജീവിത മരിച്ച സംഭവത്തില്‍ പ്രതികരണവുമായി കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. അങ്ങേയറ്റം...

മള്ളിയൂർ ശങ്കരസ്മൃതി പുരസ്കാരം ഡോ. എസ് സോമനാഥിന്. വിശാഖ ഹരിക്ക് ഗണേശ പുരസ്കാരം

കോട്ടയം മള്ളിയൂർ ശങ്കരസ്മൃതി പുരസ്കാരം ഐ.എസ്.ആർ.ഒ മുൻ ചെയർമാനും ബഹിരാകാശ ശാസ്ത്രജ്ഞനുമായ ഡോ. എസ് സോമനാഥിന് ലഭിക്കും. ഇതോടൊപ്പം മള്ളിയൂർ ഗണേശ പുരസ്കാരത്തിന് ...

വായ്പാ കരാറില്‍ ഗോള്‍കീപ്പര്‍ കമല്‍ജിത് സിങിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌ സി.

ഗോള്‍കീപ്പര്‍ കമല്‍ജിത് സിങിനെ വായ്പാ കരാറില്‍ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌ സി. ഒഡീഷ എഫ്‌ സിയില്‍ നിന്നെത്തുന്ന താരം സീസണ്‍ മുഴുവന്‍ ബ്ലാസ്റ്റേഴ്‌സിനായി...