പെട്ടിമുടി ദുരന്തത്തിന് ഇന്ന് നാല് വയസ്

ഇടുക്കി പെട്ടിമുടി ദുരന്തത്തിന് ഇന്ന് നാല് വയസ്. 2020 ഓഗസ്റ്റ് ആറിനാണ് നാടിനെ കണ്ണീരിലാഴ്ത്തിയ ഉരുള്‍പൊട്ടലുണ്ടായത്.

ഉരുള്‍പൊട്ടലില്‍ എഴുപത് പേർ മരിച്ചതായാണ് കണക്ക്. നാല് ലയങ്ങള്‍ തച്ചുടച്ച്‌ മല വെള്ളം ആർത്തലച്ചെത്തി. 19 ദിവസത്തെ തിരച്ചിലില്‍ കണ്ടെടുക്കാനായത് 66 മൃതദേഹങ്ങള്‍. നാല് പേർ ഇന്നും കാണാമറയത്താണ്. പുത്തുമല ദുരന്തമുണ്ടായി ഒരുവർഷം തികയുമ്പോഴായിരുന്നു പെട്ടിമുടി ഉരുള്‍പൊട്ടലുണ്ടായത്.

പെട്ടിമുടി ഡിവിഷനിലെ നാല്‌ ലയങ്ങളിലെ 22 കുടുംബങ്ങളിലായി 82 പേരാണ്‌ അപകടത്തില്‍പ്പെട്ടത്‌. 12 പേരെ രക്ഷപ്പെടുത്തി. ഉറക്കത്തിലായതിനാല്‍ ഭൂരിഭാഗം പേർക്കും രക്ഷപ്പെടാനായില്ല. വൈദ്യുതിയും മൊബൈല്‍ സിഗ്നലുമില്ലാതിരുന്നതിനാല്‍ പിറ്റേന്ന് പുലർച്ചെയാണ് ദുരന്തം പുറംലോകമറിഞ്ഞത്. കണ്ണൻദേവൻ കമ്പനിയുടെ രാജമല എസ്റ്റേറ്റിന്റെ ഭാഗമാണ് പെട്ടിമുടി.

കമ്പനിയിലെ തൊഴിലാളികളാണ് അന്ന് ദുരന്തത്തില്‍പ്പെട്ടത്‌. അപകട പ്രദേശത്തു നിന്ന്‌ മൂന്ന് കിലോമീറ്റർ അകലെ കെഡിഎച്ച്‌പി കമ്പനിയുടെ രാജമല ഗ്രൗണ്ടിലാണ് മൃതദേഹങ്ങള്‍ സംസ്കരിച്ചത്‌.

ദുരന്തത്തെ അതിജീവിച്ചവരെ കുറ്റിയാർ വാലിയില്‍ നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിച്ചു.

Leave a Reply

spot_img

Related articles

സപ്പോർട്ട് പേഴ്സൺമാരുടെ പാനൽ രൂപീകരിക്കുന്നു

പോക്‌സോ കേസുകളിൽ വിചാരണസമയത്തും മുൻപും കുട്ടികൾക്ക് കൗൺസിലിങ്, മെഡിക്കൽ അസ്സിസ്റ്റൻസ്, ലീഗൽ എയിഡ് സർവീസസ്, മറ്റു സേവനങ്ങൾ തുടങ്ങിയ സഹായങ്ങൾ നൽകുന്നതിനായി വനിതാ ശിശു...

ആന എഴുന്നള്ളിപ്പ് – ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി

ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പ് - ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി.ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ....

നിർമൽ കൃഷ്ണ ചിട്ടി തട്ടിപ്പ് കേസ് സി ബി ഐ അന്വേഷിക്കും

പാറശ്ശാല കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തിയത് കോടികളുടെ തട്ടിപ്പാണ്. കേരളത്തിൽ പണം നഷ്ടപ്പെട്ടവർ മുഖ്യമന്ത്രിക്ക് നൽകിയ നിവേ​​ദനത്തിലാണ് നടപടി ഉണ്ടായിരിക്കുന്നത്. കേരളത്തിൽ...

ആശാ പ്രവർത്തകരുടെ പ്രധാന ആവശ്യങ്ങള്‍ സംസ്ഥാന സർക്കാർ അംഗീകരിച്ചു

ആശാ പ്രവർത്തകരുടെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിച്ച് സംസ്ഥാന സർക്കാർ.ആശാ വർക്കർമാരുടെ ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങൾ ഒഴിവാക്കിയുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി.ഓണറേറിയത്തിനുള്ള 10 മാനദണ്ഡങ്ങൾ ഒഴിവാക്കിയുള്ള ഉത്തരവാണ്...