തോല്‍വി അറിയാതെ ഏഴാം തവണയും പിണറായി

1970 ല്‍ കൂത്തുപ്പറമ്പ് നിയോജകമണ്ഡലത്തില്‍ നിന്നും ആദ്യമായി നിയമസഭയിലെത്തിയ പിണറായി വിജയൻ ഇത് ഏഴാം തവണയാണ് തോല്‍വിയറിയാതെ നിയമസഭാ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുന്നത്.ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു എങ്കിലും ധർമ്മടം നിയമസഭാ മണ്ഡലത്തില്‍ നിന്നും തുടർച്ചയായ മൂന്നാം തവണയും വിജയിച്ചു.തൊട്ടടുത്ത സ്ഥാനാർഥിയായ കോണ്‍ഗ്രസിന്റെ വി പി അബ്ദുള്‍ റഷീദിനെ 19,247 വോട്ടുകള്‍ക്കാണ് കേരളത്തിന്റെ പിണറായി തോല്‍പ്പിച്ചത്. ധർമ്മടം നിയോജകമണ്ഡലം നിലവില്‍ വന്ന ശേഷമുള്ള നാല് തെരഞ്ഞെടുപ്പുകളിലും ജയം ഇടതുപക്ഷത്തിനൊപ്പമായിരുന്നു.2011ല്‍ സിപിഐഎം പ്രതിനിധിയായ കെ കെ നാരായണൻ ജയിച്ചപ്പോള്‍ പിന്നീടുള്ള തെരഞ്ഞെടുപ്പുകളില്‍ എല്ലാം വിജയം പിണറായി വിജയനൊപ്പം ആയിരുന്നു. 2016ല്‍ 36,905 വോട്ടുകള്‍ക്കും 2021ല്‍ 50,123 വോട്ടുകളുടെ ഭൂരിപക്ഷത്തിനുമായിരുന്നു പിണറായി വിജയന്റെ ജയം.

Leave a Reply

spot_img

Related articles

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....

പാലായിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് നാട്ടകം സുരേഷ് എം.എൽ.എ

പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ...