പാര്‍ട്ടി നടപടി നേരിട്ട പി കെ ശശിയെ സി ഐ ടി യു ജില്ലാ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയന്‍ പ്രസിഡന്റ് പദവികളില്‍നിന്നു നീക്കി.അതേസമയം, കെ ടി ഡി സി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കുന്ന കാര്യം തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്ന് പാലക്കാട് സി പി എം ജില്ല സെക്രട്ടേറിയറ്റ് അറിയിച്ചു. സി പി എം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം പി എന്‍ മോഹനനായിരിക്കും പുതിയ സി ഐ ടി യു ജില്ലാ പ്രസിഡന്റ്. അഴിമതി നടത്തിയെന്ന അന്വേഷണ കമ്മിഷന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് പി കെ ശശിക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചത്.നേരത്തെ പി കെ ശശിക്ക് നേരെ എടുത്ത അച്ചടക്ക നടപടിക്ക് സംസ്ഥാന നേതൃത്വം അംഗീകാരം നല്‍കിയിരുന്നു.