കാട്ടുപോത്തിന്റെ ചവിട്ടേറ്റു തോട്ടം തൊഴിലാളിക്കു ഗുരുതരമായി പരുക്കേറ്റു.മൂന്നാർ നയമക്കാട് കടലാർ എസ്‌റ്റേറ്റിൽ ഫാക്ടറി ഡിവിഷനിൽ പി ഷൺമുഖവേൽ (56) ആണു പരുക്കേറ്റ് ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇന്നലെ 3ന് ആണു സംഭവം. കന്നുകാലികളുടെ ഇടയിൽ കാട്ടുപോത്തിനെ കണ്ട ഇദ്ദേഹം ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണുപോയി. പാഞ്ഞെത്തിയ കാട്ടുപോത്ത് ഷൺമുഖവേലിനെ ചവിട്ടുകയായിരുന്നു.