പത്തനംതിട്ട നഗരം സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന ചെടികൾ വ്യാപകമായി നശിപ്പിക്കപ്പെട്ടു

പത്തനംതിട്ട നഗരം സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന ചെടികൾ വ്യാപകമായി നശിപ്പിക്കപ്പെട്ടു.ഇന്നലെ രാത്രിയാണ് സംഭവം. തിരുവല്ല – കുമ്പഴ റോഡിൽ കാർഷിക വികസന ബാങ്ക് മുതൽ മസ്ജിദ് ജംഗ്ഷൻ വരെയുള്ള ഭാഗത്താണ് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം നടന്നത്. ഇരുപതോളം ചെടികൾ തറയിൽ എറിഞ്ഞ് നശിപ്പിച്ചിരിക്കുകയാണ്. പത്തനംതിട്ട നഗരസഭ ലക്ഷങ്ങൾ ചെലവഴിച്ചാണ് നടപ്പാതയോട് ചേർന്നുള്ള ഡിവൈഡറുകളിൽ ഇരുമ്പു ബ്രാക്കറ്റുകൾ സ്ഥാപിച്ച് അതിൽ ചെടിച്ചട്ടികൾ വെച്ചത്. 400 ലധികം ചെടികൾ പത്തനംതിട്ട, കുമ്പഴ എന്നിവിടങ്ങളിൽ വെച്ചിരുന്നു.രാവിലെയും വൈകിട്ടും ചെടികൾക്ക് വെള്ളം ഒഴിക്കുവാൻ നഗരസഭ 6 തൊഴിലാളികളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. നഗരസഭയുടെ മുൻ ചെയർമാൻ അഡ്വ.സക്കിർ ഹുസൈൻ ആയിരുന്നു നഗര സൗന്ദര്യവൽക്കരണ ആശയത്തിനു പിന്നിൽ.നഗരസഭയിൽ പുതിയ ഭരണസമിതി അധികാരമേറ്റെങ്കിലും കാര്യമായ പ്രവർത്തനത്തിലേക്ക് കടക്കുന്നതേ ഉള്ളു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....