അവസരവാദ രാഷ്ട്രീയത്തിന്റെ അവസാനവാക്കാണ് സിപിഎമ്മും പിണറായി വിജയനും; കെ സുധാകരന്‍

അവസരവാദ രാഷ്ട്രീയത്തിന്റെ അവസാനവാക്കാണ് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.

പി വി അന്‍വറിന്റെ കാര്യത്തിലും സ്വര്‍ണക്കടത്തിലുമൊക്കെ അവ വീണ്ടും മറനീക്കി പുറത്തുവരുകയാണ്.

സ്വര്‍ണ്ണക്കടത്തും ഹവാല ഇടപാടുകളും മലപ്പുറം കേന്ദ്രീകരിച്ചു നടക്കുന്നു എന്നാണ് മുഖ്യമന്ത്രിയുടെ പുതിയ കണ്ടെത്തല്‍. എന്നാല്‍ സ്വര്‍ണ്ണക്കടത്ത് സംഘത്തെ കണ്ടെത്തി യഥാര്‍ത്ഥ പ്രതികള്‍ക്ക് ഇതുവരെ ശിക്ഷവാങ്ങി കൊടുക്കാന്‍ പിണറായി വിജയനു സാധിച്ചില്ല.

മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന ആരോപണം ഇപ്പോഴും നിലനില്ക്കുന്നു. സംഘപരിവാറിനെതിരെ പോരാടിയതിന്റെ പേരില്‍ രക്തസാക്ഷികളെ സൃഷ്ടിച്ചെന്ന് ഊറ്റംകൊള്ളുന്ന സിപിഎമ്മും സര്‍ക്കാരുമാണ് ആര്‍എസ്എസ് ബന്ധം പണിയാന്‍ പോലീസ് ഉദ്യോഗസ്ഥനെ നിയോഗിച്ചത്. മുഖ്യമന്ത്രിയുടെ വ്യക്തിതാല്‍പ്പര്യങ്ങളും കുടുംബത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കുമായി സിപിഎമ്മിന്റെ ആശയങ്ങളെ ബലികഴിച്ച് അണികളെയും രക്തസാക്ഷി കുടുംബങ്ങളെയും ഒരുപോലെ വഞ്ചിച്ചു.

ന്യൂനപക്ഷങ്ങള്‍ തങ്ങള്‍ക്കൊപ്പമില്ലെന്ന തിരിച്ചറിവില്‍ സിപിഎം ഇപ്പോള്‍ അവരെ വര്‍ഗീയവാദികളും മാഫിയകളുമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ്. സിപിഎം വോട്ടുകളുടെ ബിജെപിയിലേക്ക് ഒഴുക്ക് വ്യാപകമാണ്. സ്വന്തം അണികളെ പിടിച്ച് നിര്‍ത്താന്‍ ബിജെപിയുടെ സ്വരം സിപിഎം ഇപ്പോള്‍ കടമെടുക്കുകയാണ്. കേരളത്തിന്റെ മതേതര മനസ്സിനെ മുറിവേല്‍പ്പിക്കാന്‍ സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നത്. തൃശ്ശൂര്‍ പൂരം കലക്കാന്‍ ഒത്തുകളിച്ച സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുക്കെട്ടില്‍ നിന്ന് തന്നെ ഇവരുടെ ഹൈന്ദവ സ്‌നേഹവും കപടമാണെന്ന് കേരളത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി കേരളത്തിന്റെ മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള സിപിഎമ്മിന്റെയും ബിജെപിയുടെയും അജണ്ടകളെ കോണ്‍ഗ്രസ് ചെറുക്കുമെന്നും സുധാകരന്‍ പറഞ്ഞു.

പിവിആര്‍ പാര്‍ക്കിലെ തടയണകള്‍ പൊളിച്ച് മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടപ്പോള്‍ സിപിഎമ്മും അവരുടെ നിയന്ത്രണത്തിലുള്ള കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഭരണസമിതിയും നടപ്പാക്കിയില്ല. അന്ന് സിപിഎമ്മിന് ഈ തടയണകള്‍ അനധികൃത നിര്‍മ്മിതികളായി തോന്നിയില്ല. എന്നാല്‍ ഭരണപക്ഷത്ത് നിന്നും പിണങ്ങിമാറിയ എംഎല്‍എയുടെ ഇത്തരം നിര്‍മ്മിതികളെല്ലാം ഇപ്പോള്‍ സിപിഎമ്മിനും സര്‍ക്കാരിനും നിയമവിരുദ്ധ നിര്‍മ്മാണങ്ങളായി. ഇത്രയും നാളും തടയണ പൊളിക്കാതിരുന്ന ഭരണകൂടം അതെന്തുകൊണ്ടാണെന്ന് കേരളീയ സമൂഹത്തിന് ബോധ്യപ്പെടുത്തിയിട്ട് മതി ഇനിയുള്ള നടപടികൾ. പാപികളെ വിശുദ്ധരും വിശുദ്ധരെ പാപികളുമാക്കുന്ന പ്രത്യേക സംവിധാനം കാലാകാലങ്ങളായി സിപിഎമ്മില്‍ പ്രവര്‍ത്തിച്ചു വരുകയാണെന്നും സുധാകരന്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

ശോഭ സുരേന്ദ്രൻ വോട്ടർമാർക്ക് പണം നല്‍കി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ ജില്ലാ കളക്ടർ ഇന്ന് റിപ്പോർട്ട് നല്‍കും

പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ വോട്ടർമാർക്ക് പണം നല്‍കി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ ജില്ലാ കളക്ടർ ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക്...

തമിഴ്നാട്-ബംഗാള്‍ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തുടങ്ങി, കനത്ത സുരക്ഷ

നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാടും പശ്ചിമബംഗാളും ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് പോളിങ്. തമിഴ്നാട്ടിലെ മുഴുവന്‍ മണ്ഡലങ്ങളിലും ഒറ്റഘട്ടമായി...

പശ്ചിമ ബംഗാളില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും, തമിഴ്‌നാട്ടിലും പരസ്യ പ്രചരണം ഇന്ന് അവസാനിക്കും

പശ്ചിമ ബംഗാളില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും, തമിഴ്‌നാട്ടിലും പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. തമിഴ്നാട്ടില്‍ ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ്. ഡിഎംകെ സഖ്യവും എൻഡിഎയും...

പി.വി അൻവര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു, മെയ് -15നുള്ളിൽ പുതിയ സംസ്ഥാന പാര്‍ട്ടി പ്രഖ്യാപിക്കും

പി വി അൻവർ തൃണമൂൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചു.കൊച്ചിയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തൃണമൂൽ കോൺഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ കേരള സ്ഥാനം രാജിവച്ചെന്ന് അൻവർ...