തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അർധനഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ വ്ളോഗർക്കെതിരെ പോക്സോ കേസ്. വ്ളോഗർ മുകേഷ് നായർക്കെതിരെയാണ് കേസെടുത്തത്.കോവളത്തെ റിസോര്‍ട്ടില്‍ വെച്ച് ഒന്നരമാസം മുമ്പാണ് ചിത്രങ്ങൾ പകർത്തിയതെന്നാണ് പരാതി. അനുമതിയില്ലാതെ ദേഹത്ത് സ്പര്‍ശിച്ചുവെന്നും പരാതിയിലുണ്ട്. ഒന്നരമാസം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മുകേഷ് നായര്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ കണ്ടെത്താനായി കോവളം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.