പത്തനംതിട്ടയില്‍ വിവാഹസംഘത്തെ മര്‍ദ്ദിച്ച എസ് ഐ ജെ യു ജിനുവിനും മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സസ്‌പെന്‍ഷന്‍. റേഞ്ച് ഡിഐജി അജിതാബീഗത്തിന്റെതാണ് നടപടി. എസ് ഐക്കും പൊലീസുകാര്‍ക്കും വലിയ വീഴ്ച്ച സംഭവിച്ചെന്നാണ് പത്തനംതിട്ട എസ്പിയുടെ റിപ്പോര്‍ട്ട്. എസ്‌ഐയെ സ്ഥലം മാറ്റാനുള്ള തീരുമാനത്തിനെതിരെ മര്‍ദനമേറ്റവര്‍ രംഗത്ത് വന്നിരുന്നു.വിവാഹറിസപ്ഷന്‍ കഴിഞ്ഞ് മടങ്ങിയ കോട്ടയം സ്വദേശികള്‍ക്കാണ് ഇന്നലെ രാത്രി പൊലീസിന്റെ മര്‍ദനമേറ്റത്. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം വിശ്രമത്തിനായി വാഹനം നിര്‍ത്തിയപ്പോഴാണ് പൊലീസ് ലാത്തി വീശിയത്. ഇരുപത് അംഗ സംഘമായിരുന്നു ട്രാവലറില്‍ ഉണ്ടായിരുന്നത്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ് ഐ എസ് ജിനു ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരാണ് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ വിവാഹസംഘത്തിലുണ്ടായിരുന്നവര്‍ക്ക് തലയ്ക്കും കൈയ്ക്കും തോളിനും പരുക്കേറ്റു