എം സി റോഡിൽ കുളനട മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്ക് സമീപം പോലീസ് ജീപ്പും കാറും കൂട്ടിയിടിച്ചു ഒരു മരണം.
കാർ യാത്രക്കാരൻ പന്തളം മുട്ടാർ തേവലയിൽ അഷ്‌റഫ് 55 ആണ് മരിച്ചത്.
ഇന്ന് രാവിലെ 7.30 ഓടെ ആണ് അപകടം നടന്നത്.
തിരുവനന്തപുരത്തിന് പോയ പോലീസ് വാഹനവും പന്തളം ഭാഗത്ത് നിന്നും വന്ന കാറും തമ്മിൽ കൂട്ടി ഇടിച്ചാണ് അപകടം.
പാലക്കാട് ക്യാമ്പിലെ ഡി വൈ എസ് പി യുടെ വാഹനം ആണ് അപകടത്തിൽ പെട്ടത്.
പോലീസ് ജീപ്പിൽ ഉണ്ടായിരുന്ന ഡിവൈഎസ്പി അടക്കം 3 പോലീസുകാരിൽ 2 പേർക്ക് പരിക്കേറ്റു.
അപകടത്തിൽ ഒരു സ്കൂട്ടർ യാത്രികക്കും പരിക്കേറ്റു.
അപകടത്തിൽ പരിക്കേറ്റ 3 പേരെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ മരിച്ച അഷ്റഫിൻ്റെ മൃതദേഹം പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.