സിപിഐഎം മംഗലപുരം ഏരിയാ സമ്മേളനത്തിനായി പിരിച്ച പണം തിരിച്ചു തന്നില്ലെന്നാരോപിച്ച് നല്‍കിയ പരാതിയില്‍ മധു മുല്ലശേരി നല്‍കിയ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇയ്യിടെ ആണ് മധു ബി ജെ പിയിൽ ചേർന്നത്. മുന്‍ ഏരിയാ സെക്രട്ടറിയായ മധു മുല്ലശേരിയ്ക്കെതിരെ സിപിഐഎം മംഗലപുരം ഏരിയാ കമ്മിറ്റിയാണ് പരാതി നല്‍കിയത്. ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കാണ് പുതിയ മംഗലപുരം ഏരിയാ കമ്മിറ്റി പരാതി നല്‍കിയത്. മൂന്നര ലക്ഷം രൂപ തിരികെ കിട്ടാനുണ്ടെന്നാണ് സിപിഐഎം പരാതി. അതേ സമയം തനിക്കാണ് പണം നല്‍കാനുള്ളതെന്നാണ് മധുവിന്റെ പ്രതികരണം.