മണ്ണഞ്ചേരിയിൽ പൊലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു

ആലപ്പുഴ മണ്ണഞ്ചേരിയിൽ പൊലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു. കൺട്രോൾ റൂം ജീപ്പിലെ ഡ്രൈവർ അരുണിനാണ് വെട്ടേറ്റത്.ഇന്നലെ രാത്രി ഒൻപത് മണിയോടെ ആലപ്പുഴ കലവൂർ റോഡ്മുക്കിൽ വെച്ചായിരുന്നു സംഭവം.മണ്ണഞ്ചേരി സ്വദേശി സാജനാണ് പൊലീസ് ഉദ്യോഗസ്ഥനെ വെട്ടി പരുക്കേൽപ്പിച്ചത്.സാജനും ഭാര്യയുമായുള്ള തർക്കം പരിഹരിക്കാൻ മണ്ണഞ്ചേരി പൊലീസിനൊപ്പം എത്തിയതായിരുന്നു കൺട്രോൾ റൂം ഉദ്യോഗസ്ഥനും.കൈയ്ക്ക് പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ അരുണിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.പ്രതി സാജനെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്.

Leave a Reply

spot_img

Related articles

കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കണ്ടെത്തി

കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കണ്ടെത്തി.കൊടുവള്ളി കിഴക്കോത്ത് പരപ്പാറ സ്വദേശിയായ അന്നൂസ് റോഷനെ കൊണ്ടോട്ടിയിൽ നിന്നാണ് കണ്ടെത്തിയത്. ഇയാളെ കൊടുവള്ളി സ്റ്റേഷനിലേക്ക് കൊണ്ടുവരും....

കൊല്ലം കാരറക്കുന്നിന് സമീപം യുവാവിനെ കുത്തിക്കൊന്നു

കൊല്ലം തുമ്പമണ്‍തൊടി കാരറക്കുന്നിന് സമീപം യുവാവിനെ കുത്തിക്കൊന്നു.മടത്തറ സ്വദേശി സുജിനാണ് (29) കൊല്ലപ്പെട്ടത്. രാത്രിയിലാണ് അഞ്ചംഗ സംഘം ആക്രമണം നടത്തിയത്. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന്...

കോട്ടയം മെഡിക്കൽ കോളേജിൽ ഇതര സംസ്ഥാന തൊഴിലാളി നടത്തിയ അതിക്രമത്തിൽ പോലീസുകാരന് കുത്തേറ്റു

കോട്ടയം മെഡിക്കൽ കോളേജിൽ ഇതര സംസ്ഥാന തൊഴിലാളി നടത്തിയ അതിക്രമത്തിൽ പോലീസുകാരന് കുത്തേറ്റു. അതിക്രമം തടയാനെത്തിയ പോലീസുകാരനാണ് കുത്തേറ്റത്. ഗാന്ധിനഗർ സ്റ്റേഷനിലെ സീനിയർ സിപിഒ...

അങ്കമാലി മങ്ങാട്ടുകരയിൽ വീട്ടിൽ മോഷണം

അങ്കമാലി മങ്ങാട്ടുകരയിൽ വീട്ടിൽ മോഷണം.വീട്ടിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടമായി. അങ്കമാലി നഗരസഭാ രണ്ടാം വാർഡിൽ താമസിക്കുന്ന ഇഞ്ചിപറമ്പൻ ദേവസ്സിക്കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച്ച...