പണം നല്‍കാതെ ബെവ്‌കോ വില്‍പ്പനശാലയില്‍ നിന്ന് മദ്യക്കുപ്പി എടുത്തോടിയ കളമശേരി എ.ആര്‍ ക്യാമ്ബിലെ ഡ്രൈവര്‍ കെ.കെ. ഗോപി അറസ്റ്റിൽ.
ഞായറാഴ്ച എറണാകുളം പട്ടിമറ്റത്തെ ബെവ്‌കോയിലാണ് സംഭവം. മദ്യപിച്ചാണ് ഇയാള്‍ ബെവ്‌കോയില്‍ എത്തിയത്. പിന്നീട് മദ്യക്കുപ്പി എടുത്ത ശേഷം കൗണ്ടറിലുണ്ടായിരുന്ന സ്ത്രീയോട് മോശമായി സംസാരിക്കുകയും പണം നല്‍കണമെന്ന് അവര്‍ പറഞ്ഞതോടെ കുപ്പിയുമെടുത്ത് ഓടുകയുമായിരുന്നു.
പിന്നീട് ജീവനക്കാര്‍ ഇയാളെ തടഞ്ഞുവെക്കുകയും മദ്യക്കുപ്പി തിരികെ വാങ്ങുകയും ചെയ്തു. ബെവ്‌കോ ജീവനക്കാരുടെ പരാതിയിയെ തുടർന്ന് പട്ടിമറ്റത്തെ വീട്ടിലെത്തി ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീയെ അതിക്രമിച്ചതുള്‍പ്പെടയാണ് കേസ് എടുത്തിരിക്കുന്നത്. ഇയാള്‍ക്കെതിരെ വകുപ്പുതല നടപടിക്കും സാധ്യത ഉണ്ട്.