വഖഫ് ഭൂമിയില്‍ രാഷ്ട്രീയക്കാരും ഭൂമാഫിയയും കണ്ണുവെച്ചിട്ടുണ്ട്: പി ജയരാജന്‍

രാജ്യത്ത് പലയിടങ്ങളിലും കേരളത്തിലും വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് പലതരത്തില്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍.വഖഫ് ചെയ്ത സ്വത്ത് കൈമാറ്റം ചെയ്യാന്‍ പാടില്ലെന്നാണ് വിശ്വാസം. എന്നാല്‍ വിശ്വാസത്തെ വഞ്ചിച്ചും നിയമം ലംഘിച്ചും വഖഫ് ഭൂമി കൈകാര്യം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.വഖഫ് ഭൂമിയില്‍ രാഷ്ട്രീയക്കാരും ഭൂമാഫിയയും കണ്ണുവെച്ചിട്ടുണ്ട്. ഇക്കാര്യം തുറന്നുപറയാന്‍ കഴിയുന്നതില്‍ തനിക്ക് അഭിമാനമേയുള്ളൂ. എല്ലാ വിശ്വാസത്തെയും വകവെക്കുന്നയാളാണ് താന്‍. എന്നാല്‍ ഇത്തരം തട്ടിപ്പുകള്‍ തുറന്നുപറയാന്‍ മടിയില്ലെന്നും പി ജയരാജന്‍ പറഞ്ഞു. അതേ സമയം വഖഫ് ഭൂമി പ്രശ്‌നം വര്‍ഗീയപ്രശ്‌നമല്ലെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

spot_img

Related articles

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....