ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്കം ശനിയാഴ്ച്ച

ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്കം ശനിയാഴ്ച്ച ഇന്ത്യൻ സമയം 1.30 ഓടെ നടക്കുമെന്ന് വത്തിക്കാൻ അറിയിച്ചു.ലോകമെമ്പാടുമുള്ള കർദ്ദിനാൾമാർ, വിവിധ സഭകളുടെ തലവന്മാർ, ലോക രാഷ്ട്രങ്ങളുടെ തലവന്മാർ , ആർച്ച് ബിഷപ്പുമാർ , പുരോഹിതന്മാർ എന്നിവർ ചടങ്ങുകളിൽ പങ്കെടുക്കും. ശുശ്രൂഷാ കർമ്മങ്ങൾക്ക് ഒടുവിൽ പാപ്പയുടെ ഭൗതിക ശരീരം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കും തുടർന്ന് സെന്റ് മേരി മേജർ ബസിലിക്കയിലേക്കും കബറടക്കത്തിനായി കൊണ്ടുപോകും.

ബുധനാഴ്ച വിശ്വാസികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി പോപ്പിന്റെ ഭൗതിക ശരീരം കാസ സാന്താ മാർട്ടയുടെ ചാപ്പലിൽ നിന്ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് കൊണ്ടുവരും.
സാന്താ മാർട്ട സ്‌ക്വയറിലൂടെയും റോമൻ പ്രോട്ടോമാർട്ടിയേഴ്‌സിന്റെ സ്‌ക്വയറിലൂടെയും കടന്ന് ബെൽസിന്റെ കമാനത്തിലൂടെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലേക്ക് പുറപ്പെട്ട് മധ്യവാതിലിലൂടെ വത്തിക്കാൻ ബസിലിക്കയിൽ പ്രവേശിക്കും.

Leave a Reply

spot_img

Related articles

കുവൈത്തിൽ വൻതോതിൽ പഴകിയ മത്സ്യം പിടികൂടി

കുവൈത്തിൽ വൻതോതിൽ പഴകിയ മത്സ്യം പിടികൂടി.മൂന്ന് ടണ്ണിലേറെ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ മത്സ്യമാണ് പിടിച്ചെടുത്തത്. കുവൈത്തിലെ വാട്ടർഫ്രണ്ട് മത്സ്യ മാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.പൊതുഭക്ഷ്യ-പോഷകാഹാര...

അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ശക്തമായ പ്രളയത്തില്‍ 20 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ നൂറിസ്ഥാൻ പ്രവിശ്യയില്‍ ഉണ്ടായ ശക്തമായ പ്രളയത്തില്‍ 20 പേർ കൊല്ലപ്പെട്ടു .നൂറിലധികം പേരെ കാണാതായതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.പ്രവിശ്യാ തലസ്ഥാനമായ പരുനിലാണ് പ്രളയം...

യുക്രെയ്‌നിലെ റഷ്യന്‍ കപ്പല്‍ ആക്രമണത്തില്‍ നാല് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ച്‌ വിദേശകാര്യ മന്ത്രാലയം

യുക്രെയ്‌നിലെ റഷ്യന്‍ കപ്പല്‍ ആക്രമണത്തില്‍ നാല് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ച്‌ വിദേശകാര്യ മന്ത്രാലയം. ആക്രമണത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.ആക്രമണത്തെ ഇന്ത്യ അപലപിച്ചു....

തുടര്‍ച്ചയായ പത്താം ദിവസവും ഇറാനിലേക്ക് അമേരിക്കന്‍ ആക്രമണം

തുടര്‍ച്ചയായ പത്താം ദിവസവും ഇറാനിലേക്ക് അമേരിക്കന്‍ ആക്രമണം.പതിവ് പോലെ തെക്കന്‍ ഇറാനിലാണ് വ്യാപക ആക്രമണം നടന്നിരിക്കുന്നത്.ഖ്വേഷം ദ്വീപ്, ബന്ദര്‍ അബാസ്, സിരിഖ്, ചബഹാര്‍, ഇസ്തഫാന്‍,...