സിപിഐയുടെ രാജ്യസഭാ സ്ഥാനാർത്ഥിയായി പി.പി. സുനീർ മത്സരിക്കും

സിപിഐ. എക്‌സിക്യൂട്ടീവ് യോഗത്തില്‍ വച്ചായിരുന്നു സ്ഥാനാർത്ഥിയെ നിശ്ചയിച്ചത്.

വയനാട് സിപിഐയുടെ മുൻ ജില്ലാ അധ്യക്ഷനായിരുന്നു. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടിലും പൊന്നാലിയിലും അടക്കം മത്സരിച്ചിരുന്നു. വലിയ ഉത്തരവാദിത്വമാണ് പാർട്ടി ഏല്‍പ്പിച്ചിരിക്കുന്നതെന്നും കൃത്യമായി നിർവ്വഹിക്കുമെന്നും പിപി സുനീർ പ്രതികരിച്ചു.

സിപിഐ മുതിർന്ന നേതാവ് ആനി രാജ, പ്രകാശ് ബാബു അടക്കമുള്ളവരുടെ പേര് സിപിഐയുടെ ഭാഗത്ത് നിന്ന് ഉയർന്നു കേട്ടിരുന്നുവെങ്കിലും അവസാനം പി.പി. സുനീറിലേക്ക് സ്ഥാനാർത്ഥി നിർണയത്തിലെത്തുകയായിരുന്നു.

പൊന്നാനി സ്വദേശിയായ സുനീർ സിപിഐ സംസ്ഥാന അസി സെക്രട്ടറിയാണ്. നിലവില്‍ ഹൗസിങ് ബോര്ഡ് വൈസ് ചെയർമാനാണ്. പൊന്നാനി, വയനാട് മണ്ഡലങ്ങളില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. പാർട്ടിയില്‍ കാനം രാജേന്ദ്രന്റെ വിശ്വസ്ഥനായിരുന്ന സുനീർ സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

പാർലമെൻ്റിൻ്റെ രണ്ടാം ഘട്ട ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

പാർലമെൻ്റിൻ്റെ രണ്ടാം ഘട്ട ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം.ലോക്‌സഭ സ്പീക്കർ ഓം ബിർലയെ മാറ്റണമെന്ന പ്രതിപക്ഷ പ്രമേയം ലോക്‌സഭ ആദ്യ ദിവസം തന്നെ ചർച്ചക്കെടുക്കും....

ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച്‌ രാഷ്ട്രപതി യും, പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും

ലോകകപ്പിലെ ചരിത്രവിജയത്തിലൂടെ കിരീടം നിലനിർത്തിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച്‌ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും. ഇന്ത്യൻ ടീമിന്റെ...

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...