പിപിഇ കിറ്റ് അഴിമതി; മുൻ ആരോഗ്യമന്ത്രി ഒന്നാം പ്രതിയെന്ന് ചെന്നിത്തല

കാലാവധി കഴിഞ്ഞ മരുന്നുകൾ ആശുപത്രികളിൽ വിതരണം ചെയ്തും പിപിഇ കിറ്റ് കൂടിയ വിലയ്ക്ക് വാങ്ങിയും മെഡിക്കൽ സർവീസ് കോർപറേഷൻ വലിയ അഴിമതിയാണ് കൊവിഡ് കാലത്ത് നടത്തിയതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിനെതിരെ കേസെടുക്കണം.കൊവിഡ് കാലത്ത് ജനം അനുഭവിച്ച ദുരിതം വിറ്റ് കാശാക്കാൻ ശ്രമിച്ചതിൽ വെറുതെയിരിക്കില്ല.ആരോഗ്യമന്ത്രിയായിരുന്ന ശൈലജ ടീച്ചറാണ് ഇതിൽ ഒന്നാം പ്രതി.ധനകാര്യ മന്ത്രിയും ആരോഗ്യമന്ത്രിയും ചേർന്ന കമ്മിറ്റിയാണ് കൂടിയ വിലക്ക് പിപിഇ കിറ്റ് വാങ്ങാൻ തീരുമാനിച്ചത്.ദുരന്തത്തെ പോലും അഴിമതിക്ക് വേണ്ടി ഉപയോഗിച്ച സർക്കാരാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply

spot_img

Related articles

കുസാറ്റ് ക്യാമ്പസിൽ കാറിന് തീപിടിച്ചു

കുസാറ്റ് ക്യാമ്പസിൽ കാറിന് തീപിടിച്ചു, കാർ പൂർണമായും കത്തി നശിച്ചു. ഉച്ചയ്ക്ക് 2.45 ഓടുകൂടിയാണ് സംഭവം. കുസാറ്റ് ഭാഗത്തുനിന്നും കളമശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ...

മഞ്ഞിനിക്കര പെരുന്നാള്‍ ഫെബ്രുവരി 2 മുതല്‍ 8 വരെ

മഞ്ഞിനിക്കര ദയറായില്‍ കബറടങ്ങിയിരിക്കുന്ന പ. മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ ബാവായുടെ 93-ാമത് ദു:ഖ്‌റോനോ പെരുന്നാള്‍ 2025 ഫെബ്രുവരി 2 മുതല്‍ 8 വരെ...

പണിമുടക്ക് ഭാഗികം

സിപിഐ അനുകൂല സംഘടന ജോയിന്‍റ് കൗണ്‍സിലിന്‍റെയും കോണ്‍ഗ്രസ് അനുകൂല സംഘടനയിലെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് ഭാഗികം.സർക്കാർ ഓഫീസുകളില്‍ പകുതിയില്‍ താഴെ ജീവനക്കാർ മാത്രമാണ്...

പിപി ദിവ്യക്ക് ബെനാമി സ്വത്ത്‌ ഇടപാടുകളുണ്ട്; കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റ്‌

കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യക്ക് ബെനാമി സ്വത്ത്‌ ഇടപാടുകളുണ്ടെന്ന് കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ ഷമ്മാസ്. കണ്ണൂർ ജില്ലാ പഞ്ചായത്ത്‌...