പ്രീപ്രൈമറി പാഠ്യപദ്ധതി പരിഷ്‌ക്കരിക്കും -മന്ത്രി വി ശിവൻകുട്ടി

പ്രീപ്രൈമറി രംഗത്തെ അശാസ്ത്രീയ പ്രവണതകൾ ഒഴിവാക്കാൻ സമഗ്ര പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പാപ്പിനിശ്ശേരി ഇ.എം.എസ് സ്മാരക ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഫണ്ട് പ്ലാൻ ഫണ്ടിൽ നിന്നും രണ്ടു കോടി രൂപയിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും രക്ഷിതാക്കൾക്കായി എസ്.സി.ഇ.ആർ.ടി തയ്യാറാക്കിയ പുസ്തകങ്ങളുടെ പ്രകാശനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പാഠ്യപദ്ധതി പരിഷ്‌കരണ വേളയിൽ ഇന്ത്യയിൽ മറ്റെങ്ങുമില്ലാത്ത വിധം രക്ഷാകർതൃ വിദ്യാഭ്യാസത്തിന് ഫോക്കസ് ഗ്രൂപ്പ് രൂപീകരിച്ച് റിപ്പോർട്ട് തയ്യാറാക്കിയ സംസ്ഥാനമാണ് കേരളം. പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള നാല് പുസ്തകങ്ങളാണ് എസ്.സി.ഇ.ആർ.ടി തയ്യാറാക്കിയത്. കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ മുഴുവൻ രക്ഷകർത്താക്കളിലും പുസ്തകം ലഭ്യമാക്കും.

Leave a Reply

spot_img

Related articles

വന്ദേഭാരത് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു

എഞ്ചിൻ തകരാർ മൂന്നര മണിക്കൂറോളം ഷൊർണ്ണൂരിൽ പിടിച്ചിട്ട വന്ദേഭാരത് പുതിയ എഞ്ചിൻ ഘടിപ്പിച്ച് തിരുവനന്തപുരത്തേക്ക് യാത്രയായി

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തന്‍പറമ്പില്‍ നടരാജന്റെ മകന്‍ വിഷ്ണുവാണ് (34) മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു...

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം; പുതിയ നിയമനം പത്തനംതിട്ട കളക്ടറേറ്റിൽ സീനിയർ സൂപ്രണ്ടായി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം.കോന്നി തഹസില്‍ദാര്‍ സ്ഥാനത്തുനിന്നു മാറ്റിയാണ് പത്തനംതിട്ട കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് നിയമിക്കാൻ സര്‍ക്കാര്‍...

ബാഗ് കീറി പണം മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ

എരുമേലിയിൽ വച്ച് അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി പണം മോഷണം നടത്തിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ്...