മൻമോഹൻ സിംങിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതിയും, ഉപരാഷ്ട്രപതിയും

മൻമോഹൻ സിംങിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുർമ്മുവും, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പരിഷ്കരിക്കുന്നതിന് നിർണായക സംഭാവനകൾ മൻ മോഹൻ സിംഗ് നൽകി.

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ജി അക്കാദമിക രംഗത്തും ഭരണരംഗത്തും ഒരുപോലെ കഴിവുതെളിയിച്ച അപൂർവം രാഷ്ട്രീയക്കാരിൽ ഒരാളായിരുന്നു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പരിഷ്കരിക്കുന്നതിന് അദ്ദേഹം നിർണായക സംഭാവനകൾ നൽകി. രാഷ്ട്രത്തിനായുള്ള അദ്ദേഹത്തിൻ്റെ സേവനത്തിനും കളങ്കമില്ലാത്ത രാഷ്ട്രീയ ജീവിതത്തിനും അങ്ങേയറ്റത്തെ വിനയത്തിനും അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും.അദ്ദേഹത്തിൻ്റെ വേർപാട് നമുക്കെല്ലാവർക്കും തീരാനഷ്ടമാണ്. ഭാരതത്തിൻ്റെ ഏറ്റവും മഹത്തായ പുത്രന്മാരിൽ ഒരാളായ മൻമോഹൻ സിങ്ങിന് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുടെ അനുശോചന കുറിപ്പ്

മൻമോഹൻ സിങ് ഇന്ത്യയുടെ സാമ്പത്തിക ഉദാരവൽക്കരണത്തിൻ്റെ ശില്പിയായിരുന്നു. രാജ്യത്തെ വളർച്ചയിലേക്കും സമൃദ്ധിയിലേക്കും നിർണായക പരിവർത്തനത്തിലൂടെ ധീരതയോടെ നയിച്ചുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ധനമന്ത്രി നിർമ്മല സീതാരാമനും മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

Leave a Reply

spot_img

Related articles

കൈലാസയാത്ര ഉടൻ പുനരാരംഭിക്കും

കൈലാസ മാനസ സരോവർ യാത്ര പുനരാരംഭിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും ഇതിനുള്ള അറിയിപ്പ് ഉടൻ പ്രസിദ്ധീകരിക്കു മെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.2020നു ശേഷം കൈലാസ മാനസസരോവർ...

2000 രൂപയ്ക്ക് മുകളിൽ യുപിഐ ഇടപാടുകള്‍ക്ക് 18% ജിഎസ്ടി; വാർത്ത അടിസ്ഥാന രഹിതം

2000 രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി ചുമത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന വാർത്തകൾ തെറ്റാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ജനങ്ങൾ ഇത്തരം സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും നിലവിൽ അത്തരമൊരു...

യുഎസ് വൈസ് പ്രസിഡന്‍റും ഭാര്യയും അടുത്തയാഴ്ച ഇന്ത്യയിലെത്തും

യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസും ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ വാൻസും അടുത്തയാഴ്ച ഇന്ത്യയിലെത്തും. ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള രാഷ്‌ട്രനേതാക്കളുമായി...

വഖഫ് ബോര്‍ഡുകളില്‍ നിയമനം നടത്തരുതെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്

വഖഫ് ബോര്‍ഡുകളില്‍ നിയമനം നടത്തരുതെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.വഖഫ് സ്വത്തുക്കളില്‍ മാറ്റം വരുത്തുന്നതും സുപ്രീം കോടതി തടഞ്ഞു.സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്നാണ് സുപ്രീം കോടതി...