രാജ്യത്തെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ലോക്സഭയില്‍ ബജറ്റ് സമ്മേളനത്തിലെ നന്ദി പ്രമേയ ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി10 വർഷത്തിനിടെ ഈ സർക്കാർ നാലു കോടി പാവങ്ങള്‍ക്കാണ് വീട് നല്‍കിയത്. 12 കോടി ശൗചാലയങ്ങള്‍ നിർമിച്ചു. സര്‍ക്കാര്‍ എല്ലാ വീടുകളിലും കുടിവെള്ളം എത്തിച്ചു. ജനത്തിന്‍റെ പണം ജനത്തിനാണ്. അതാണ് ഈ സർക്കാരിന്‍റെ നയം. അവരുടെ സർക്കാർ ആർക്ക് വേണ്ടിയാണ് പ്രവർത്തിച്ചതെന്നും മോദി ചോദിച്ചു. സർക്കാർ പദ്ധതികളെ യൂണിസെഫ് പോലും അംഗീകരിച്ചു. ആദായ നികുതി ഭാരത്തില്‍ നിന്ന് മധ്യവർഗത്തെ ഒഴിവാക്കി.12 ലക്ഷം രൂപ വരെയുള്ള വരുമാനത്തെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കി. പത്ത് വർഷത്തിനിടെ പരിധി രണ്ട് ലക്ഷത്തില്‍ നിന്ന് 12 ലക്ഷമായാണ് ഉയർത്തിയതെന്നും മോദി പറഞ്ഞു.സാങ്കേതിക വിദ്യയിലൂടെ ഈ സർക്കാരിന്‍റെ പദ്ധതികളെ സുതാര്യമാക്കി. രാഷ്ട്രീയ നേട്ടത്തിനായല്ല, എല്ലാം ജനത്തിന് വേണ്ടിയാണ് ചെയ്തത്. പത്ത് വർഷമായി ഈ സർക്കാർ അഴിമതി കാണിച്ചു എന്ന വാക്ക് ഒരു മാധ്യമവും എഴുതിയിട്ടില്ല. ഈ സർക്കാർ പണം ചെലവാക്കിയത് പാവങ്ങള്‍ക്കുവേണ്ടിയാണ്. സ്വര്‍ണ മാളിക പണിയാൻ അല്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.ചിലർ കൊണ്ടുവന്ന ഗരീബി ഹഠാവോ മുദ്രാവാക്യം ഇന്ന് എവിടെയാണ്. ചിലര്‍ അധികാരം കിട്ടിയപ്പോള്‍ വലിയ മാളിക പണിതു. ചിലർ ദരിദ്രരുടെ വീടുകളില്‍ പോയി ഫോട്ടോ സെഷൻ നടത്തും. അവർക്ക് സഭയില്‍ പാവങ്ങളുടെ ശബ്ദം ബോറിംഗായി അനുഭവപ്പെടും എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനിടെ അദാനിക്കും അംബാനിക്കും വേണ്ടിയെന്ന് പ്രതിപക്ഷാംഗങ്ങള്‍ പരിഹസിച്ചു. എന്നാല്‍ അവര്‍ക്ക് വലിയ നിരാശയുണ്ടാകുമെന്നും എന്തെങ്കിലും പറഞ്ഞോട്ടെയെന്നും മോദി പരിഹസിച്ചു.

Leave a Reply

spot_img

Related articles

പെരുമ്പാവൂരില്‍ കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിയുടെ മൊബൈല്‍ ഫോണില്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

*പെരുമ്പാവൂരില്‍ കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിയുടെ മൊബൈല്‍ ഫോണില്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍.* ബന്ധുവായ അഞ്ചുവയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പ്രതിയുടെ ഫോണില്‍ നിന്ന് കണ്ടെത്തിയത്. പ്രതിക്കെതിരെ...

വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് കോണ്‍ഗ്രസ്സിന്റെ രഹസ്യ സർവേ റിപ്പോർട്ട്

തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് സ്വകാര്യ ഏജൻസി ഹൈക്കമാൻഡിന് നല്‍കിയ റിപ്പോർട്ടില്‍ പറയുന്നു. ഈ ജില്ലകളിലെ ബിജെപിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ്...

വയനാട്ടിൽ ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള കള്ളുഷാപ്പിൽ തീപിടിത്തം

ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള കള്ളുഷാപ്പിൽ വൻ തീപിടിത്തം. വയനാട് മേപ്പാടി ബോചെ തൗസൻഡ് ഏക്കറിലെ ഫാക്ടറിക്ക് പുറകിലുള്ള കള്ളുഷാപ്പിനാണ് തീപിടിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം.ഗ്യാസ്...

ഡ്രഡ്ജിങ് നടത്താത്തതില്‍ മുതലപ്പൊഴിയില്‍ സംഘര്‍ഷം

വിഷയത്തില്‍ നാട്ടുകാര്‍ ഉയര്‍ത്തിയ പ്രതിഷേധമാണ് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചത്.സംഘടിച്ചെത്തിയ നാട്ടുകാര്‍ ഹാര്‍ബര്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസിലേക്ക് തള്ളിക്കയറുകയായിരുന്നു. ഇതേ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസുകാരുമായി നാട്ടുകാര്‍...