തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ ഐ ടി ഐ കളിൽ അഡ്മിഷനുവേണ്ടി ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ആഗസ്റ്റ് 15 വരെ നീട്ടിയതായി പ്രൈവറ്റ് ഐ ടി ഐ മാനേജ്മെന്റ് അസോസിയേഷൻ അറിയിച്ചു.
കേരളത്തിലെ പ്രൈവറ്റ് ഐ ടി ഐ കൾ വഴി എൻ സി വി ടി നടത്തിവരുന്ന 39 ട്രേഡുകളിലാണ് അഡ്മിഷൻ നടക്കുന്നത്. സ്വകാര്യ ഐ ടി ഐ കളിലെ ട്രേഡുകളെക്കുറിച്ചും സീറ്റുകളെക്കുറിച്ചുമുള്ള വിവരങ്ങളും പോർട്ടലിൽ ലഭ്യമാണ്.
www.pitimaadmissionsonline.in എന്ന പോർട്ടൽ വഴി അപേക്ഷ നൽകാം. അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 15.ഹെൽപ് ലൈൻ 94952 20402, 9446438028