എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ ലോക്സഭാംഗമായി നാളെ സത്യപ്രതിജ്ഞ ചെയ്യും. എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ സർട്ടിഫിക്കറ്റ് ചീഫ് ഇലക്ഷൻ ഏജൻ്റ് കെ.എൽ. പൗലോസിൽ നിന്നു പ്രിയങ്ക ഗാന്ധി ഏറ്റുവാങ്ങി. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി, വയനാട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി.അനിൽകുമാർ എംഎൽഎ, കെപിസിസി വർക്കിങ് പ്രസിഡൻ്റ് ടി.സിദ്ദീഖ് എംഎൽഎ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി വർക്കിങ് ചെയർമാൻ പി.കെബഷീർ എംഎൽഎ, കോർഡിനേറ്റർ ഐ.സി.ബാലകൃഷ്ണൻ എംഎൽഎ, ചീഫ് കോർഡിനേറ്റർ സി.പി.ചെറിയ മുഹമ്മദ്, ഡിസിസി പ്രസിഡൻ്റുമാരായ എൻ.ഡി.അപ്പച്ചൻ (വയനാട്), കെ.പ്രവീൺകുമാർ (കോഴിക്കോട്), വി.എസ്.ജോയ് (മലപ്പുറം), കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, യുഡിഎഫ് വയനാട് ജില്ല ചെയർമാൻ കെ.കെ.അഹമ്മദ് ഹാജി എന്നിവർ സന്നിഹിതരായിരുന്നു.