ദുരന്തബാധിതര്‍ക്ക് മാനസിക പിന്തുണ നല്‍കാന്‍ കൗണ്‍സിലര്‍മാരെ നിയോഗിക്കുന്നു

മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ അതിജീവിച്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് മാനസിക പിന്തുണ നല്‍കാന്‍ കൗണ്‍സിലര്‍മാരെ നിയോഗിക്കുന്നു. ഈ മേഖലയില്‍ പ്രൊഫഷനല്‍ യോഗ്യതയുള്ളവര്‍ക്കു മാത്രമായിരിക്കും സന്നദ്ധ സേവനത്തിന് അവസരം. തെരഞ്ഞെടുക്കപ്പെടുന്നവരെ വിവിധ ക്യാമ്പുകളില്‍ സേവനത്തിനായി നിയോഗിക്കും. യോഗ്യതയും താല്‍പര്യവുമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ ഉള്‍പ്പെടെയുള്ള ബയോഡാറ്റ dmhpwyd@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കണം.

എംഎസ്‌സി സൈക്കോളജി, എം എ സൈക്കോളജി, എംഎസ്ഡബ്ല്യു (മെഡിക്കല്‍/സൈക്യാട്രി) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയില്ലാത്തവരെയും ഔദ്യോഗികമായി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടാത്തവരെയും ക്യാമ്പുകളില്‍ കൗണ്‍സലിംഗിന് അനുവദിക്കില്ലെന്ന് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കൗണ്‍സലിംഗ് നോഡല്‍ ഓഫീസര്‍ കെ. കെ. പ്രജിത്ത്അറിയിച്ചു.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...