സ്ഥാനാർത്ഥി നിർണയത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും നിലവിലെ ഗോവ ഗവർണറുമായ പി എസ് ശ്രീധരൻപിള്ള.തോൽവിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് സംസ്ഥാന നേതൃത്വം മറുപടി നൽകും.മറുപടി പറയാൻ കരുത്തുള്ളവർ നേതൃനിരയിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരിൽ എന്നെ സ്ഥാനാർത്ഥിയാക്കിയത് കൈയും കാലും കൂട്ടിക്കെട്ടി. സ്ഥാനാർത്ഥിയാകാൻ എനിക്ക് താത്പര്യമില്ലായിരുന്നു. എന്റെ ഭാഗ്യം കൊണ്ട് വോട്ട് ശതമാനം വർധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.