കശുവണ്ടി മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ പബ്ലിക് ഹിയറിംഗ് ഇന്ന് കൊല്ലത്ത്

കേരളത്തിലെ കശുവണ്ടി സംസ്‌കരണ േമഖലയില്‍ തൊഴിലെടുക്കുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനായി കേരള വനിതാ കമ്മീഷന്‍ ഇന്ന്കൊല്ലത്ത് പബ്ലിക് ഹിയറിംഗ് സംഘടിപ്പിക്കും. രാവിലെ 10ന് കൊല്ലം അയത്തില്‍ ഏ.ആര്‍.എം. ഓഡിറ്റോറിയത്തില്‍ നടക്കുന്ന പബ്ലിക് ഹിയറിംഗ് വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ: പി. സതീദേവി ഉദ്ഘാടനം ചെയ്യും. കാഷ്യൂ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ വിശിഷ്ടാതിഥിയാവുന്ന ചടങ്ങില്‍ വനിതാ കമ്മീഷനംഗം വി.ആര്‍. മഹിളാമണി അധ്യക്ഷയാവും. വനിതാ കമ്മീഷനംഗങ്ങളായ അഡ്വ: എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ: ഇന്ദിരാ രവീന്ദ്രന്‍, അഡ്വ: പി. കുഞ്ഞായിഷ, മെമ്പര്‍ സെക്രട്ടറി സോണിയ വാഷിംഗ്ടണ്‍, ഡയറക്ടര്‍ ഷാജി സുഗുണന്‍ ഐപിഎസ്, പ്രൊജക്ട് ഓഫീസര്‍ എന്‍. ദിവ്യ, കേരള കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കൊല്ലം ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ ബി.എസ്. അജിത, കാഷ്യൂ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ പേഴ്‌സണല്‍ മാനേജര്‍ എസ്. അജിത് എന്നിവര്‍ സംസാരിക്കും. തുടര്‍ന്നു നടക്കുന്ന ചര്‍ച്ചകള്‍ക്ക് വനിതാ കമ്മീഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന നേതൃത്വം നല്‍കും. കശുവണ്ടി മേഖലയില്‍ തൊഴിലെടുക്കുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുകയും അവ പരിഹരിക്കാനുള്ള ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിക്കുകമാണ് പബ്ലിക് ഹിയറിംഗ് ലക്ഷ്യമിടുന്നത്.

Leave a Reply

spot_img

Related articles

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...

ദിവ്യയെ ക്ഷണിച്ചത് താനല്ല; ആരോപണം നിഷേധിച്ച് കണ്ണൂര്‍ കലക്ടര്‍

എഡിഎം നവീന്‍ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍. യാത്രയയപ്പ്...

കൊമ്പൻ ചെറുശേരി രാജ ചരിഞ്ഞു

കൊമ്പൻ ചെറുശേരി രാജ ചരിഞ്ഞു. കടുത്തുരുത്തി വെള്ളാശേരി സ്വദേശി ചെറുശേരി ബിബിന്റെ ആനയാണു രാജ. 49 വയസുണ്ടായിരുന്നു.ഹൃദയസ്‌തംഭനമാണ് ആന ചരിയാൻ കാരണമെന്നാണു പ്രാഥമിക നിഗമനം. ആനയുടെ...

സ്വകാര്യ ചാനൽ വാർത്താ സംഘം സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു

സ്വകാര്യ ചാനൽ വാർത്താ സംഘം സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു.പാലക്കാട് പന്തലാംപാടം മേരിമാതാ ഹയർ സെക്കൻ്ററി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികളായ മുഹമ്മദ്റോഷൻ,...