ഇരിങ്ങാലക്കുട മണ്ഡലത്തിലെ പൊതുഗതാഗത സംവിധാനം കൂടുതൽ മെച്ചമാക്കാൻ നിർദ്ദേശങ്ങൾ സമാഹരിക്കാൻ ആഗസ്ത് 31ന് ശനിയാഴ്ച ജനകീയ സദസ്സ് ചേരുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. വൈകീട്ട് മൂന്നുമണിക്ക് ഇരിങ്ങാലക്കുട ടൗൺ ഹാളിലാണ് സദസ്സ് .
സംസ്ഥാന മോട്ടോർ വാഹന വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ജനകീയ സദസ്സിൽ മണ്ഡലത്തിലെ ത്രിതല പഞ്ചായത്ത് ഭരണസമിതി അധ്യക്ഷന്മാർ, ജനപ്രതിന്ധികൾ, മോട്ടോർ വാഹന വകുപ്പ്, പൊലീസ്, കെ എസ് ആർ ടി സി എന്നിവയിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷയായിരിക്കും.
പൊതുപ്രവർത്തകർ, റസിഡൻസ് അസോസിയേഷൻ പ്രവർത്തകർക്ക് സദസ്സിൽ പങ്കാളികളായി നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കാമെന്ന് മന്ത്രി പറഞ്ഞു. നിർദ്ദേശങ്ങൾ kl45.mvd@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ്, ഇരിങ്ങാലക്കുട എന്ന വിലാസത്തിലോ നൽകുകയും ചെയ്യാം – മന്ത്രി ഡോ. ബിന്ദു അറിയിച്ചു.