പുഷ്പ താഴത്തില്ലെടാ, ഒടുവിൽ ആ ചിത്രം താഴ്ത്തിച്ചു ! വെറും 3%ത്തിന്; ഇത് 130 കോടി മുടക്കിയ പടത്തിന്റെ പടയോട്ടം

കഴിഞ്ഞ വർഷം റിലീസ് ചെയ്ത് ഇന്ത്യൻ ബോക്സ് ഓഫീസിൽ വമ്പൻ നേട്ടം കൊയ്ത ചിത്രമാണ് പുഷ്പ 2. അല്ലു അർജുൻ നായകനായി എത്തിയ ചിത്രം വിവിധ ഇന്റസ്ട്രികളിലെ റെക്കോർഡുകളെ അടക്കം ഭേദിച്ച് കൊണ്ടാണ് മുന്നേറിയത്. പ്രത്യേകിച്ച് ബോളിവുഡിൽ. ബോളിവുഡ് സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം എന്ന ഖ്യാതിയും പുഷ്പ 2 ഹിന്ദിക്കാണ്. എന്നാൽ പുഷ്പയുടെ ഒരു റെക്കോർഡ് പുത്തൻ റിലീസ് മറി കടന്നിരിക്കുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. റിലീസ് ചെയ്ത് ആദ്യദിനം മുതൽ മികച്ച പ്രേക്ഷക നിരൂപക പ്രശംസ പിടിച്ചു പറ്റിയ ഛാവ ആണ് പുഷ്പ 2ന്റെ ഒരു റെക്കോർഡ് തകർത്തിരിക്കുന്നത്. മൂന്നാം വാരന്ത്യ കളക്ഷനാണ് ഇത്. പുഷ്പ 2വിനെക്കാൾ 3% അധിക വരുമാനം നേടിയാണ് ഛാവ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. വിക്കി കൗശലിൻ്റെ പീരിയഡ് ഡ്രാമ ചിത്രം മൂന്നാം വാരാന്ത്യത്തിൽ 60.10 കോടിയാണ് നേടിയിരിക്കുന്നതെന്ന് കോയ് മോയ് റിപ്പോർട്ട് ചെയ്യുന്നു. പുഷ്പ 2 നേടിയിരിക്കുന്നത് 60 കോടിയും ആണ്. മൂന്നാം വാരാന്ത്യം ഒരു ഹിന്ദി ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷൻ എന്ന ഖ്യാതിയും ഇനി മുതൽ ഛാവയ്ക്ക് സ്വന്തമാണ്. സ്ത്രീ ടു {48.75 കോടി}, ബാഹുബലി 2 ഹിന്ദി {42.55 കോടി} എന്നീ ചിത്രങ്ങളാണ് മറ്റ് സ്ഥാനങ്ങളിലുള്ള സിനിമകൾ.അതേസമയം, 471.56 കോടി രൂപയാണ് ഛാവ ഇതുവരെ നേടിയ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ. ഈ വാരം അവസാനിക്കുന്നതിന് മുൻപ് ചിത്രം 500 കോടി ക്ലബ്ബ് എന്ന നേട്ടവും സ്വന്തമാക്കും. ഒന്നാം വാരം 225.28 കോടി, രണ്ടാം വാരം 186.18 കോടി, മൂന്നാം വെള്ളി 13.30 കോടി, മൂന്നാം ശനി 22.50 കോടി, മൂന്നാം ഞായർ 24.30 എന്നിങ്ങനെയാണ് ഛാവ നേടിയത്. എന്തായാലും ഈ വർഷം ആദ്യം പരാജയങ്ങൾ നേരിട്ട ബോളിവുഡിന് വലിയൊരു ആശ്വാസമാണ് ഛാവ സമ്മാനിച്ചിരിക്കുന്നതെന്ന് നിസംശയം പറയാം.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....