കൂടുതൽ ആരോപണങ്ങളും, വെളിപ്പെടുത്തലുകളുമായി പി വി അൻവർ എംഎൽഎ

പി വി അൻവറിന്റെ വാക്കുകള്‍:

‘ഞാൻ വെളിവില്ലാതെയല്ല ഓരോന്ന് പറയുന്നത്. വ്യക്തമായ നിയമോപദേശം തേടിയ ശേഷമാണ് ഓരോ കാര്യവും പറയുന്നത്. അത് നിങ്ങള്‍ മാദ്ധ്യമങ്ങള്‍ക്ക് തന്നെ അന്വേഷിക്കാം. എഡിജിപി അജിത് കുമാർ ഒരു വലിയ കൊട്ടാരം പണിയുന്നുണ്ട്. തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിന്റെ കോമ്ബൗണ്ടില്‍ യൂസഫലി സാറിന് അദ്ദേഹത്തിന്റെ ഹെലിപാടിനോട് ചേർന്നൊരു വീടുണ്ട്. അതിന്റെ തൊട്ടടുത്താണ് അജിത് കുമാർ കൊട്ടാരം പണിയുന്നത്.

അവിടെ പത്ത് സെന്റ് അജിത് കുമാറിന്റെ പേരിലും 12 സെന്റ് അദ്ദേഹത്തിന്റെ അളിയന്റെ പേരിലുമാണ് ഭൂമി രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ഏകദേശം 15000 സ്‌ക്വയർഫീറ്റിലാണ് അവിടെ കെട്ടിടം പണിയുന്നത്. അവിടുത്തെ നാട്ടുകാർക്കെല്ലാം ഇതറിയാം. അവിടത്തെ ഭൂമിയുടെ വില അറിയാമോ? 60 മുതല്‍ 70 ലക്ഷം വരെയാകും മിനിമം. ഒരു അഴിമതിയില്ല, 25 രൂപയുടെ കുപ്പായമേ ഇടൂ, കീറിപ്പറഞ്ഞ പാന്റേ ഇടൂ, പാവപ്പെട്ട എഡിജിപി. നിങ്ങള്‍ മാദ്ധ്യമങ്ങള്‍ ഇത് അന്വേഷിക്കണം. എനിക്കത് ടിവിയിലൂടെ കാണണമെന്നുണ്ട്.

അയാള്‍ക്ക് കൊല്ലാനും കൊല്ലിക്കാനും മടിയില്ലാന്ന് എസ്‌പി സുജിത് ദാസിന്റെ ഫോണ്‍ കോളില്‍ നിങ്ങള്‍ കേട്ടതല്ലേ. ഒന്നര വർഷം മുൻപ് എടവണ്ണയില്‍ റിതാൻ എന്ന ചെറുപ്പക്കാരൻ തലയ്‌ക്ക് വെടിയേറ്റ് മരണപ്പെട്ട സംഭവമുണ്ടായി. എന്റെ നാട്ടിലാണ്. ദുരൂഹതയുണ്ടെന്ന് അന്നേ നമ്മള്‍ കേള്‍ക്കുന്നതാണ്. റിതാന്റെ ഭാര്യയെയും കുടുംബത്തെയും ഇന്നലെ ഞാൻ കണ്ടിരുന്നു. ഇപ്പോള്‍ ആ കേസില്‍ പ്രതിയാക്കിയിരിക്കുന്ന ഷാൻ ഒരിക്കലും അത് ചെയ്യില്ല എന്നാണ് റിതാന്റെ ഭാര്യ പറയുന്നത്. അവർ അത്രയും സ്‌നേഹത്തിലായിരുന്നു. ഷാനിന്റെ ബന്ധുക്കളും പറയുന്നു അയാള്‍ അങ്ങനെ ചെയ്യില്ലാന്ന്.മരണം നടന്ന് മൂന്നാം ദിവസം വളരെ മോശമായാണ് റിതാന്റെ ഭാര്യയോട് പൊലീസ് സംസാരിച്ചത്. ഷാനുമായി അവിഹിത ബന്ധം ഉണ്ടായിരുന്നു എന്ന് സമ്മതിക്കണം എന്നാണ് പൊലീസ് അവരോട് പറഞ്ഞത്. അവരത് സമ്മതിക്കാത്തുകൊണ്ട് പുതിയൊരു കഥയുണ്ടാക്കി ഷാനിനെ പ്രതിയാക്കി. പിന്നീട് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ വഴി ഇത് അറിയാൻ കഴിഞ്ഞു. ഈ മരിച്ചയാള്‍ക്ക് കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും അറിയാം.

ഇക്കാര്യം വെളിപ്പെടുത്തുമെന്ന് ഇയാള്‍ പല പൊലീസ് ഉദ്യോഗസ്ഥരോടും പറഞ്ഞിട്ടുമുണ്ട്. അതിനാലാണ് കൊല്ലിച്ചതെന്നാണ് വിവരം. റിതാന്റെ രണ്ട് ഫോണുകളും ഇതുവരെ പൊലീസ് കണ്ടെടുത്തിട്ടില്ല. ഫോണ്‍ ചാലിയാർ പുഴയില്‍ എറിഞ്ഞു എന്ന് ഷാനിനെ കൊണ്ട് സമ്മതിപ്പിച്ചു.

കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ തോക്ക് ലെെസൻസിന് അപേക്ഷ നല്‍കി പിവി അൻവർ എംഎല്‍എ

എഡിജിപിയ്ക്കും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് അൻവർ തോക്ക് ലെെസൻസിന് അപേക്ഷ നല്‍കിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

മലപ്പുറത്തെ കളക്ടറുടെ ഓഫീസില്‍ നേരിട്ടെത്തിയാണ് അദ്ദേഹം തോക്ക് ലെെസൻസിന് അപേക്ഷ സമർപ്പിച്ചത്. കൂടുതല്‍ പൊലീസ് സുരക്ഷ വേണമോയെന്ന് മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ‘തോക്ക് കിട്ടിയാല്‍ മതി. ഞാൻ അത് കെെകാര്യം ചെയ്യും’ എന്നാണ് അൻവർ പറഞ്ഞത്.

Leave a Reply

spot_img

Related articles

പൂജാ ബംബർ ഫലം പ്രഖ്യാപിച്ചു

പൂജാ ബംബർ ഫലം പ്രഖ്യാപിച്ചു. 12 കോടി ആലപ്പുഴയിൽ വിറ്റ JC 325526 ടിക്കറ്റിന്. രണ്ടാം സമ്മാനം ഒരു കോടി വീതം 5 പേർക്ക്.JA...

അപേക്ഷകൾ ക്ഷണിക്കുന്നു

കേരള സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാര്‍ക്ക് പാമ്പാടിയിൽ (കോട്ടയം) ‍ഡിസംബര്‍ മാസത്തില്‍...

അപേക്ഷ ക്ഷണിച്ചു

എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വി ആര്‍ഡിഎല്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ സയന്റിസ്റ്റ് ബി (മെഡിക്കല്‍ ആന്റ് നോണ്‍ മെഡിക്കല്‍)...

സിപിഎം വിട്ട മധു മുല്ലശേരിക്കും മകനും ബിജെപി അംഗത്വം നൽകി

സിപിഎം വിട്ട മധു മുല്ലശേരിക്കും മകൻ മിഥുൻ മുല്ലശേരിക്കും ബിജെപി അംഗത്വം നൽകി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് അംഗത്വം...