എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി.വി അന്‍വര്‍

എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി.വി അന്‍വര്‍ എംഎല്‍എ.

പരാതികളില്‍ അന്വേഷണം അട്ടിമറിക്കാന്‍ എഡിജിപി നേരിട്ട് ശ്രമിക്കുന്നുണ്ട്. കീഴുദ്യോഗസ്ഥരെ വിളിച്ച് തെളിവ് ശേഖരിക്കുന്നുണ്ടെന്നും പി.വി അന്‍വര്‍ എംഎല്‍എ പറഞ്ഞു. എഡിജിപിയെ സസ്‌പെന്‍ഡ് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഡിജിപിക്കെതിരായ പരാതിയില്‍ വിജിലന്‍സ് അന്വേഷണം പോയത് പരാതിയില്‍ കഴമ്പുള്ളത് കൊണ്ടല്ലേ. എഡിജിപിയെ സസ്‌പെന്‍ഡ് ചെയ്യുകയാണ് വേണ്ടത്. മുഖ്യമന്ത്രിയില്‍ വിശ്വാസവും പ്രതീക്ഷയുമുണ്ട്.

സംസ്ഥാനത്ത് പാരലല്‍ അന്വേഷണം നടക്കുന്നുണ്ട്. പരാതിയില്‍ അന്വേഷണം നടക്കുന്നതിന് പകരം തനിക്ക് തെളിവുകള്‍ നല്‍കിയത് ആരാണ് എന്ന അന്വേഷണമാണ് നടത്തുന്നതെന്നും പി.വി അന്‍വര്‍ പറഞ്ഞു.

എഡിജിപിക്കൊപ്പം നില്‍ക്കുന്ന ചില പൊലീസ് ഉദ്യോഗസ്ഥര്‍ തനിക്ക് തെളിവ് തന്നവരെ തേടി പോകുന്നുണ്ട്. തെളിവ് നശിപ്പിക്കാനും ഭീഷണിപ്പെടുത്താനുമുള്ള നീക്കവും നടക്കുന്നുണ്ടെന്നും പി.വി അന്‍വര്‍ പറഞ്ഞു.

പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെയും അദ്ദേഹം ആരോപണം ഉന്നയിച്ചു. പൊളിറ്റിക്കല്‍ സെക്രട്ടറി ഫയലുകള്‍ പിടിച്ചുവെച്ച് പൊതുസമൂഹത്തില്‍ അനാവശ്യ സംശയങ്ങളുണ്ടാക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

വീണ്ടും വീണ്ടും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന നിലപാടാണ് പൊളിറ്റിക്കല്‍ സെക്രട്ടറിയുടേത്. സര്‍ക്കാരിനെതിരെ വിമര്‍ശനമുണ്ടാക്കാനാണ് ഫയല്‍ എട്ട് ദിവസം പിടിച്ചുവച്ചതെന്നും പി.വി അന്‍വര്‍ എംഎല്‍എ പറഞ്ഞു.

Leave a Reply

spot_img

Related articles

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 36 വര്‍ഷം കഠിനതടവ്

താമരക്കുളം കൊട്ടക്കാശ്ശേരി ചിറമൂല വടക്കേതില്‍ അനൂപി( 24 ) നെ യാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി. മഞ്ജിത്ത് ഇന്ത്യന്‍ ശിക്ഷാനിയമവും പോക്സോ...

ഐപിഎസ് ഓഫീസറായി ആദ്യമായി ചാർജെടുക്കാനുള്ള യാത്രയ്ക്കിടെ 26 കാരനായ ഉദ്യോഗസ്ഥന് വാഹനാപകടത്തിൽ ദാരുണാന്ത്യം

2023 ഐപിഎസ് ബാച്ചിലെ കർണാടക കേഡർ ഉദ്യോഗസ്ഥനായ ഹർഷ് ബർദൻ ആണ് വാഹനാപകടത്തിൽ മരിച്ചത്. ഞായറാഴ്ച വൈകിട്ട് കർണാടകയിലെ ഹാസനിൽ വച്ചാണ് അപകടം ഉണ്ടായത്.അടുത്തിടെയാണ്...

സിൽവർ ലൈൻ പദ്ധതിയിലെ നിർണായക യോഗം വ്യാഴാഴ്ച

ദക്ഷിണറെയിൽവേയും കെ-റെയിൽ അധികൃതരുമായിട്ടാണ് കൂടിക്കാഴ്ച നടത്തുന്നത്. എറണാകുളം ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ ഓഫീസിലാണ് കൂടികാഴ്ച. ഡിപിആആർ പുതുക്കി സമർപ്പിക്കാൻ കെ റെയിൽ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു,...

കിണർ വൃത്തിയാക്കാനിറങ്ങി തിരിച്ച്‌ കയറുന്നതിനിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു

തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു സംഭവം. പൊൻകുന്നം അരവിന്ദ ആശുപത്രിയ്ക്ക് സമീപം മൂലകുന്നിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയാണ് കിണറ്റിൽ വീണ് മരിച്ചത്.പൊൻകുന്നം ഒന്നാം...