കോട്ടയം ഗവ.നഴ്‌സിങ് കോളജിൽ സീനിയർ വിദ്യാർഥികൾ ക്രൂരമായി റാഗിങ് നടത്തിയെന്ന ഒന്നാം വർഷ വിദ്യാർഥികളുടെ പരാതിയിൽ മൂന്നാം വർഷ വിദ്യാർഥികളായ 5 പേർ പൊലീസ് കസ്‌റ്റഡിയിൽ. 3 മാസത്തോളം നീണ്ടു നിന്ന റാഗിങ്ങിനൊടുവിൽ മൂന്ന് ഒന്നാം വർഷ വിദ്യാർഥികൾ പരാതി നൽകിയതോടെയാണ് കോട്ടയം ഗാന്ധിനഗർ പൊലീസ് കേസെടുത്തത്.കഴിഞ്ഞ നവംബറിൽ റാഗിംഗ് തുടങ്ങിയതായാണു പരാതി.വിദ്യാർഥികളെ നഗ്നരാക്കി നിത്തിയതായും, മുറിവേൽപ്പിച്ചതായും ശാരീരികമായി പല രീതിയിലും പീഡിപ്പിച്ചതായി പരാതിയിലുണ്ട്.