കോട്ടയം ഗാന്ധിനഗർ ഗവൺമെൻ്റ് നഴ്സിംങ് കോളേജിലെ റാഗിംങ് കേസിൽ പ്രതികളായ വിദ്യാർത്ഥികളുടെ ജാമ്യപേക്ഷയിൽ വിധി പറയുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി.കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.കോട്ടയം മൂന്നിലവ് സ്വദേശി സാമൂവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്. ഒന്നാംവർഷ വിദ്യാർഥികളെ മൂന്നാം വർഷ വിദ്യാർഥികൾ ക്രൂരമായി റാഗ് ചെയ്തെന്നാണ് പരാതി.അഞ്ചുപേരും മൂന്നാം വർഷ നഴ്‌സിംഗ് വിദ്യാർഥികളാണ്. മൂന്നുമാസത്തോളം റാഗിംഗ് നീണ്ടുനിന്നാണ് പരാതിയിലുള്ളത്.