പാലക്കാട്ടെ പാതിര പരിശോധന വിവാദവുമായി ബന്ധപ്പെട്ട കൂടുതല്‍ ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ ഹോട്ടലില്‍ നിന്ന് പോയത് ബാഗുകള്‍ കയറ്റിയ കാറിലല്ലെന്നും രാഹുല്‍ പോയത് ഗ്രെ കളര്‍ ഇന്നോവയിലാണെന്നും വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. രണ്ടു ബാഗും കയറ്റിയ ഇന്നോവ കാര്‍ രാഹുല്‍ സഞ്ചരിച്ച വാഹനത്തിന്റെ പിന്നിലായാണ് സഞ്ചരിച്ചതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നു. രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും നിരന്തരം അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത് വസ്ത്രങ്ങള്‍ അടങ്ങിയ ബാഗ് ആണ് നീല ട്രോളി ബാഗ് എന്നാണ്. ഈ വാദം പൊളിക്കുന്നതാണ് പുതിയ ദൃശ്യങ്ങള്‍.കെപിഎം ഹോട്ടലിന്റെ പുറത്തുള്ള പാര്‍ക്കിംഗ് ബേയിലെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. രാത്രി 11 മണിയോടെ രാഹുല്‍ മാങ്കൂട്ടത്തിലും ഫെനി നൈനാനും രണ്ട് ഘട്ടങ്ങളിലായി പുറത്തേക്ക് വരുന്നത് ദൃശ്യങ്ങളില്‍ കാണാം. നീല ട്രോളി ബാഗുമായി ഫെനി നൈനാനോടൊപ്പം രാഹുല്‍ മാങ്കൂട്ടത്തില്‍ പുറത്തേക്ക് പോകുന്നുണ്ട്. പിന്നീട് ഫെനി തിടുക്കപ്പെട്ട് അകേേത്തക്ക് പോവുകയും രണ്ട് തോള്‍ സഞ്ചികളുമായി പുറത്തേക്ക് വരികയായിരുന്നു. എന്നാല്‍ ട്രോളി ബാഗുകള്‍ കയറ്റിയ വാഹനത്തിലല്ല രാഹുല്‍ മാങ്കൂട്ടത്തില്‍ പോയത് എന്ന് ദൃശ്യങ്ങളിലൂടെ വ്യക്തമായി.ഒരു ഹോട്ടലില്‍ താമസിക്കാന്‍ പോകുമ്പോള്‍ വസ്ത്രങ്ങളിട്ട ട്രോളി ബാഗുമായല്ലാതെ തക്കാളിപ്പെട്ടിയുമായി പോകാനാകില്ല എന്നടക്കം രാഹുല്‍ മാങ്കൂട്ടത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ആ പെട്ടിയില്‍ പണമുണ്ടെങ്കില്‍ അത് തെളിയിക്കാന്‍ ഈ സമയമായിട്ടും പൊലീസിന് കഴിയാത്തതെന്തെന്ന് ചോദിച്ചു. ആഭ്യന്തരം ഭരിക്കുന്നത് ആരാണെന്ന് കൂടി നിങ്ങളെല്ലാം ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെനി നൈനാന്‍ ഇപ്പോഴും പാര്‍ട്ടി ഭാരവാഹിയാണ്. അദ്ദേഹത്തിന് തെരഞ്ഞെടുപ്പ് ചുമതലകളുമുണ്ട്. അദ്ദേഹത്തെ ഒരു ഷേഡില്‍ നിര്‍ത്തുന്നത് എന്തിനാണെന്നും രാഹുല്‍ ചോദിച്ചു