മുസ്ലിങ്ങളുടെ വ്യക്തി നിയമങ്ങളും സ്വത്തവകാശങ്ങളും കവര്‍ന്നെടുക്കാന്‍ ലക്ഷ്യമിട്ടുള്ള ആയുധമാണ് വഖഫ് ബില്ലെന്ന് രാഹുല്‍ ഗാന്ധി. ആര്‍എസ്എസും ബിജെപിയും അവരുടെ സഖ്യകക്ഷികളും ചേര്‍ന്ന് ഭരണഘടനക്കെതിരെ ആക്രമണം നടത്തുന്നുവെന്നും ഇത് മുസ്ലിമുകളെ ലക്ഷ്യം വച്ചുള്ളതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാവിയില്‍ മറ്റ് സമുദായങ്ങളെയും ഇങ്ങനെ ലക്ഷ്യം വച്ചേക്കാമെന്നും കോണ്‍ഗ്രസ് നിയമ നിര്‍മ്മാണത്തെ ശക്തമായ എതിര്‍ക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.ബില്ല് മതേതരത്വത്തെ തകര്‍ക്കുമെന്നും ഭരണഘടന വിരുദ്ധമെന്നും ഹൈബി ഈഡന്‍ പറഞ്ഞു. കേന്ദ്രമന്ത്രി മുനമ്പം വിഷയം ചൂണ്ടിക്കാട്ടി. സമീപകാലത്തായി ക്രിസ്ത്യന്‍ സമൂഹത്തോട് വല്ലാത്ത സ്‌നേഹമാണ് കേന്ദ്രത്തിന്. തന്നെ സംബന്ധിച്ച് മുനമ്പതേത് വ്യക്തിപരമായ വിഷയം കൂടിയാണ്. ഞാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഒപ്പമാണ് നില്‍ക്കുന്നത്. ഏത് വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ മുനമ്പത്ത് ജനങ്ങള്‍ക്ക് ഭൂമി തിരികെ നല്‍കുമെന്ന് കേന്ദ്രം പറയണം. കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹത്തെയും മുസ്ലിം സമൂഹത്തെയും വിഭജിക്കുവാനുള്ള ശ്രമമാണ് കേന്ദ്രത്തിന്റേത്. മണിപ്പൂരില്‍ 245 ഓളം പള്ളികള്‍ കത്തി നശിച്ചു.അപ്പോള്‍ കെസിബിസി CBCI ആ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ കേന്ദ്രം മിണ്ടിയിട്ടില്ല. നാളെ മറ്റു മതങ്ങള്‍ക്ക് മേലും ബിജെപി കടന്ന് ആക്രമിക്കും – ഹൈബി ഈഡന്‍ പറഞ്ഞു.ഹൈബിക്ക് മറുപടിയുമായി ജോര്‍ജ് കുര്യന്‍ എത്തി. ഇടുക്കിയില്‍ ബിഷപ്പ് ഹൗസ് ആക്രമിച്ചത് കോണ്‍ഗ്രസുകാരെന്നും അതിന്റെ എഫ്‌ഐആര്‍ തന്റെ പക്കല്‍ ഉണ്ടെന്ന് ജോര്‍ജ് കുര്യന്‍ പറഞ്ഞു. മുനമ്പത്തെ ജനങ്ങളെ ഞങ്ങള്‍ സംരക്ഷിക്കുമെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. നരേന്ദ്രമോദിക്ക് മാത്രമേ മുനമ്പത്തിലെ ജനങ്ങളെ സംരക്ഷിക്കാന്‍ കഴിയുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.